Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ സ്​റ്റേഷനു...

പൊലീസ്​ സ്​റ്റേഷനു മുന്നിൽ തൃണമൂൽ സമരം

text_fields
bookmark_border
doal sen
cancel
camera_alt

തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തിനു മുന്നിൽ നടത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ പാർട്ടി നേതാവ് ദോല സെന്നിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ നീ​ക്കി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​തൃ​സം​ഘം രാ​ത്രി ധ​ർ​ണ​യു​മാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ൽ. ഡ​റി​ക്​ ഒ​ബ്രി​യ​ൻ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 10 അം​ഗ സം​ഘ​മാ​ണ്​ മ​ന്ദി​ർ​മാ​ർ​ഗ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ൽ മു​ഴു​ദി​ന പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.

മോ​ദി​സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ.​ഐ.​എ, എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്, സി.​ബി.​ഐ, ആ​ദാ​യ നി​കു​തി വ​കു​പ്പ്​ മേ​ധാ​വി​ക​ളെ മാ​റ്റാ​ൻ സ​ർ​ക്കാ​റി​നോ​ട്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന്​ പു​റ​ത്തി​റ​ങ്ങി കു​ത്തി​യി​രി​പ്പ്​ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ്​ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. രാ​ത്രി​ത​ന്നെ വി​ട്ടെ​ങ്കി​ലും നേ​താ​ക്ക​ൾ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ സ​മ​ര​വു​മാ​യി അ​വ​ർ സ്​​റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationprotestsTrinamool Congess
News Summary - Trinamool protest in front of the police station
Next Story