Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ബി.സി ഡോക്യൂമെന്ററിയെക്കുറിച്ചുള്ള തന്റെ പോസ്റ്റ് ട്വിറ്റർ ഒഴിവാക്കിയെന്ന് തൃണമൂൽ എം.പി

text_fields
bookmark_border
Derik OBrien
cancel

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യൂമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയ'നെക്കുറിച്ചുള്ള തന്റെ പോസ്റ്റ് ട്വിറ്റർ നീക്കം ചെയ്തെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് ട്വീറ്റ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ട്വിറ്ററിന്റെ മെയിൽ അദ്ദേഹം പങ്കുവെച്ചു. 'സെൻസർഷിപ്പ്' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

"സെൻസർഷിപ്പ്. ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചുള്ള എന്റെ ട്വീറ്റ് ട്വിറ്റർ ഇന്ത്യ ഒഴിവാക്കി, ലക്ഷക്കണക്കിന് ആളുകൾ അത് കണ്ടിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ബിബിസി ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്ന് തുറന്നുകാട്ടുന്നു." -തൃണമൂൽ നേതാവ് ട്വിറ്ററിൽ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trinamool MP says Twitter has deleted his post about BBC documentary
Next Story