You are here

ബംഗാളിൽ തൃണമൂൽ എം.എൽ.എയും 10 ജില്ലാപഞ്ചായത്തംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു

12:32 PM
25/06/2019
TMC

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ എം.എൽ.എയും 10 ജില്ലാ പഞ്ചായത്ത്​ അംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ വിൽസൺ ചംപ്രമാരി, സൗത്ത്​ ദിനജ്​പുർ ജില്ലാ പഞ്ചായത്ത്​​ പ്രസിഡൻറ്​ ലിപികാ റോയ്​, ഒമ്പത്​ പഞ്ചായത്ത്​ അംഗങ്ങൾ എന്നിവരാണ്​ ബി.ജെ.പിയിൽ ചേർന്നത്​. 

പ്രസിഡൻറ്​ ഉൾപ്പെടെ 10 അംഗങ്ങൾ പ്രതിപക്ഷ പാർട്ടിയിലേക്ക്​​ മാറിയതോടെ ദിനജ്​പുർ ജില്ലാ പഞ്ചായത്ത്​ ബി.ജെ.പിയുടെ അധികാരത്തിൽ എത്തി. ഇതോടെ  ദിനജ്​പുർ ബംഗാളിൽ പ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ൽ നടന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂൽ കോൺഗ്രസ്​ തൂത്തുവാരിയിരുന്നു. 

തൃണമൂൽ മുൻ എം.എൽ.എയും സൗത്ത്​ ദിനജ്​പുർ യൂനിറ്റ്​ മുൻ അധ്യഷനുമായ ബിപ്ലവ്​ മിത്രയും ബി.ജെ.പിയിലേക്ക്​ ചുവടുമാറിയിട്ടുണ്ട്​. 
അടുത്തിടെയായി ബി.ജെ.പിയിലേക്ക്​ ചുവടുമാറിയ അഞ്ചാമത്​ തൃണമൂൽ എം.എൽ.എയാണ്​ വിൽസൺ. 

തൃണമൂൽ നേതാക്കളുടെ കൂട്ട ചുവടുമാറ്റം വെറും ട്രെയിലർ മാത്രമാണെന്നും സിനിമ പിറകെ വരുമെന്നും നേരത്തെ പാർട്ടി വിട്ട നേതാവ്​ മുകുൾ റോൾ പ്രതികരിച്ചു.
 

Loading...
COMMENTS