മാധ്യമങ്ങൾക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകക്ക് തൃണമൂൽ നേതാക്കളുടെ മർദനം
text_fieldsകൊൽക്കത്ത: പ്രതിഷേധ റാലിക്കിടെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ബി.ജെ.പി പ്രവർത്തകക്ക് തൃണമൂൽ േകാൺഗ്രസ് നേതാക്കളുടെ മർദനം. നിലിമ ഡെ സർക്കാറിനാണ് മർദനമേറ്റത്. ഇവരെ രണ്ടു തവണയാണ് തൃണമൂൽ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. തൃണമൂലിെൻറ പ്രാദേശിക നേതാവ് അർഷാദ് ഉസ്മാെൻറ നേതൃത്വത്തിലുളള സംഘമാണ് ബി.ജെ.പി പ്രവർത്തകയെ ആക്രമിച്ചത്.
കൊൽക്കത്തക്ക് സമീപം ബരാസതിൽ ബി.ജെ.പിയുടെ ട്രെയിൻ തടയൽ സമരത്തിനിടെയാണ് അക്രമം അരങ്ങേറിയത്. ആദ്യം നിലിമയെ തൃണമൂൽ േകാൺഗ്രസ് പ്രവർത്തകർ വടികൊണ്ട് അടിച്ച് താഴെയിട്ടു. അടികിട്ടിയ ശേഷം നിലിമ ചാനൽ പ്രവർത്തകരോട് സംഭവം വിവരിക്കുന്നതിനിടെ സംഘം വീണ്ടും മർദിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ചായിരുന്നു മർദനം. മൊബൈൽ ക്യാമറയിൽ പകർത്തിയ മർദനത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിലിമക്കെതിരായ ആദ്യ ആക്രമം തടയാൻ പൊലീസുകാരൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസുകാരൻ ഇടെപട്ടപ്പോൾ അകന്നുപോയ അക്രമികൾ അൽപ്പസമയത്തിനു ശേഷം വീണ്ടുമെത്തി മർദിക്കുകയും തള്ളിത്താഴെ ഇടുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
