Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പിയിൽ നിന്ന്​...

'ബി.ജെ.പിയിൽ നിന്ന്​ സ്വയം രക്ഷ​െപ്പടുക'; ഡിജിറ്റൽ കാമ്പയിനുമായി തൃണമൂൽ

text_fields
bookmark_border
ബി.ജെ.പിയിൽ നിന്ന്​ സ്വയം രക്ഷ​െപ്പടുക; ഡിജിറ്റൽ കാമ്പയിനുമായി തൃണമൂൽ
cancel

കൊൽക്കത്ത: 2021ൽ പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് പ്രത്യേക ഡിജിറ്റൽ കാമ്പയിൻ ആരംഭിച്ചു. 'ബി.ജെ.പിയിൽ നിന്ന്​ സ്വയം രക്ഷപ്രാപിച്ചതായി അടയാളപ്പെടുത്തുക'എന്നാണ്​ കാമ്പയി​ൻ തലക്കെട്ട്​. ബി.ജെ.പിയുടെ തെറ്റുകളിൽ നിന്ന്​ സ്വയം രക്ഷപ്പെടുക എന്നാണ്​ കാമ്പയിൻകൊണ്ട്​ ഉദ്ദേശിക്കുന്നത്​. ഇതിനകം 2,89,784 ആളുകൾ കാമ്പയിൻ സൈറ്റിൽ ലോഗിൻ ചെയ്‌ത് ബി.ജെ.പിയിൽ നിന്ന്​ സ്വയം സുരക്ഷിതരെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്​.

തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത് കിഷോറി​േൻറയും അദ്ദേഹത്തി​െൻറ ഐ-പാക്ക് ടീമി​െൻറയും ആശയമാണ്​ ടിഎംസി ഡിജിറ്റൽ കാമ്പയിൻ. കാമ്പയിനിൽ പങ്കെടുക്കാൻ ആളുകൾ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് പുതിയ വെബ്‌സൈറ്റായ savebengalfrombjp.com തുറന്നിട്ടുണ്ട്​. 'നിങ്ങൾ ആളുകൾക്കിടയിലെ വിഭജന രാഷ്ട്രീയത്തിന് എതിരാണോ, നിങ്ങൾ വിദ്വേഷത്തിനെതിരാണോ' തുടങ്ങിയ സന്ദേശങ്ങളാണ്​ സൈറ്റിൽ നൽകിയിരിക്കുന്നത്​. 'സ്വേച്ഛാധിപത്യത്തിനെതിരെ നിങ്ങൾ സംസാരിക്കുമോ, നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെ നിങ്ങൾ സംസാരിക്കുമോ' തുടങ്ങിയ ചോദ്യങ്ങൾക്കും ബി.ജെ.പിയിൽ നിന്ന്​ സുരക്ഷിതരാകാൻ ആഗ്രഹിക്കുന്നവർ മറുപടി നൽകണം. ഇത്തരം ചോദ്യങ്ങളിൽ‌‌ ക്ലിക്കുചെയ്‌തുവേണം സ്വയം സുരക്ഷിതരാകേണ്ടത്​.


വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും തൃണമൂലും തമ്മിൽ ബംഗാളിൽ കടുത്ത മത്സരം നടക്കുമെന്നാണ്​ സൂചന. തുടർച്ചയായി മൂന്നാം തവണയാണ്​ മമത മുഖ്യമന്ത്രി സ്​ഥാനാർഥിയായി ബംഗാളിൽ മത്സരിക്കുന്നത്​. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, വ്യക്തിഗത തിരഞ്ഞെടുപ്പിനുള്ള നിയന്ത്രണം എന്നിവ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി സാമൂഹ്യഘടനയെ നശിപ്പിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അക്രമത്തിലൂടെ വിദ്വേഷം വളർത്തുന്നതിൽ ബിജെപി വിശ്വസിക്കുന്നെന്നും കാമ്പയിനെപറ്റി തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.


ബി.ജെ.പിയുടെ ഈ തന്ത്രങ്ങളെ ബംഗാളിലെ ജനങ്ങൾ ശക്തമായി എതിർക്കുന്നു. ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ പൗരന്മാർ ഈ തെറ്റുകൾക്കെതിരെ ഒന്നിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നേരത്തെ തൃണമൂൽ 'ദീദി കെ ബോലോ' എന്നൊരു കാമ്പയിൻ നടത്തിയിരുന്നു. ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും പരാതികളുള്ള ആളുകൾക്ക് ഒരു ഹെൽപ്പ് ലൈൻ നമ്പർ ഡയൽ ചെയ്​തോ വാട്​സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള കാമ്പയിനായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrinamoolDigital CampaignMark Yourself Safe From BJPBJP
Next Story