തൃണമൂൽ തർക്കം സ്വത്തിലേക്കും; പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് കത്ത്
text_fieldsകൊൽക്കത്ത: പാർട്ടി എം.എൽ.എമാരെയും എം.പിമാരെയും ചാക്കിടൽ ഏറക്കുറെ പൂർത്തിയായ തൃണമൂൽ കോൺഗ്രസിൽ പുതിയ തർക്കം ഉടലെടുക്കുന്നു. ബാങ്ക് അക്കൗണ്ടുകളും ഓഫിസുകളുമടക്കമുള്ള പാർട്ടി സ്വത്താണ് പുതിയ സംഘർഷ മേഖലകൾ തുറക്കുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അരൂപ് വിശ്വാസ് ബാങ്കിന് കത്തെഴുതി.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊൽക്കത്ത സെൻട്രൽ പ്ലാസ ബ്രാഞ്ചിലുള്ള പാർട്ടി അക്കൗണ്ടിലെ എല്ലാ ഇടപാടുകളും മരവിപ്പിക്കണമെന്ന് പാർട്ടി ട്രഷറർ എന്ന പേരിലയച്ച കത്തിൽ അരൂപ് വിശ്വാസ് ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ പുതിയ വടംവലിക്ക് കാരണമാകും. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽസ്ഥിതി നിലനിർത്തണമെന്നും ഇടപാടുകളിലോ ഉടമസ്ഥതയിലോ ഒരു മാറ്റവും അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള സധ്യത മുന്നിൽക്കണ്ടാണ് ബാങ്കിന് കത്തു നൽകിയതെന്ന് അരൂപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

