Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്പീക്കറെ നീക്കും...

സ്പീക്കറെ നീക്കും മുമ്പ് ഗ്യാനേഷിനെ ഇംപീച്ച് ചെയ്യണം- തൃണമുൽ കോൺഗ്രസ്

text_fields
bookmark_border
Trinamool demands impeachment of Gyanesh before removing Speaker
cancel
camera_alt

ഗ്യാനേഷ് കുമാർ, ഓം ബിർള

ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയെന്നതാണ് മുൻഗണനയെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി). അത് കൊണ്ടാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പിടാതിരുന്നതെന്ന് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ടി.എം.സി ഒപ്പിട്ടില്ലെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ടി.എം.സി മുൻകൈ എടുത്ത് കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് നോട്ടീസിൽ തങ്ങൾ ഒപ്പുവെക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദ്ദേഹവുമായും മറ്റു കമീഷണർമാരുമായും പാർട്ടി പ്രതിനിധി സംഘങ്ങൾ നിരവധി കൂടിക്കാഴ്ചകൾ നടത്തി. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആറ് ക​ത്തുകളെഴുതി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും അഭിഷേക് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസിൽ കോൺഗ്രസ് ഒപ്പുവെക്കുമെന്ന് സ്പീക്കറെ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അ​തേസമയം പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ഉൾപ്പെടെ ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെയുള്ള പരാതികൾ ശരിവെച്ച അഭിഷേക് ബാനർജി പ്രശ്ന പരിഹാരത്തിന് നിർമാണാത്മകമായ സമീപനം അനിവാര്യമാണെന്നും ഏറ്റുമുട്ടലിനായിട്ടില്ലെന്നും പറഞ്ഞു. എന്നാൽ ഗ്യാനേഷ് ​കുമാറിനെ തിരുത്താനുള്ള എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് ഇംപീച്ച്മെന്റ് ആവശ്യമായി വരുന്നത്.

സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പുവെക്കുന്നതിനോട് പാർട്ടിക്ക് വിമുഖതയില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കുന്ന കാര്യത്തിലും എട്ട് എം.പിമാരുടെ സസ്​പെൻഷൻ കാര്യത്തിലും സ്പീക്കർക്ക് മൂന്ന് ദിവസം കൂടി സമയം നൽകണമെന്നും വ്യാഴാഴ്ച വരെ കാത്തിരിക്കണമെന്നുമാണ് തങ്ങൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. അങ്ങേയറ്റത്തെ നടപടിയിലേക്ക് ആദ്യമേ കടക്കുന്നതിന് പകരം ഘട്ടം ഘട്ടമായി പ്രശ്നത്തെ സമീപിക്കണമെന്നാണ് ടി.എം.സി ആഗ്രഹിക്കുന്നത്. സ്പീക്കറെ മാറ്റുകയെന്നത് ​ അവസാന വഴി മാ​ത്രമാണ്.

സഭ നടക്കണമെന്ന ആഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും എന്നാൽ നടക്കരുതെന്ന് ആഗ്രഹിക്കുന്നത് സർക്കാറാണെന്നും അഭിഷേക് കുറ്റപ്പെടുത്തി. സ്തംഭനം മൂലം സഭയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്ന എം.പിമാരുടെ സമയമാണ് നഷ്ടമാകുന്നതെന്നും അഭിഷേക് ഓർമിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി സഭയിൽ സംസാരിക്കാനാണ് ​അവർ തെരഞ്ഞെടുത്തയച്ചത്. എന്നാൽ സർക്കാർ സഭ നടക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ബാനർജി പറഞ്ഞു.

സ്പീ​ക്ക​റെ നീ​ക്കം​ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ നോ​ട്ടീ​സി​ലെ നാ​ല് കാ​ര​ണ​ങ്ങ​ൾ

  1. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​ഷ്​​​ട്ര​പ​തി​യു​ടെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല.
  2. ഫെ​ബ്ര​ു​വ​രി മൂ​ന്നി​ന് പ്ര​തി​ഷേ​ധി​ക്കു​ക​​യെ​ന്ന ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​ന് പി​റ്റേ​ന്ന് എ​ട്ട് പ്ര​തി​പ​ക്ഷ എം.​പി​മാ​രെ ബ​ജ​റ്റ് സ​മ്മേ​ള​നം ക​ഴി​യു​ന്ന​ത് വ​രെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു.
  3. ഫെ​ബ്ര​ു​വ​രി നാ​ലി​ന് എ​ല്ലാ കീ​ഴ് വ​ഴ​ക്ക​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കെ​തി​രെ അ​ങ്ങേ​യ​റ്റം അ​വ​ഹേ​ള​ന​പ​ര​മാ​യ പ​രാ​മ​ർ​ശം സ​ഭ​യി​ൽ ന​ട​ത്തു​ന്ന​തി​ന് ബി.​ജെ.​പി എം.​പി​യെ (നി​ഷി​കാ​ന്ത് ദു​ബെ) ഒ​രു ത​ട​സ്സ​വു​മി​ല്ലാ​തെ അ​നു​വ​ദി​ച്ചു. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ആ ​ബി.​ജെ.​പി എം.​പി​ക്കെ​തി​രെ നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല.
  4. അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ല്ല​തും ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ സീ​റ്റി​നു​നേ​രെ നീ​ങ്ങ​ു​ക​യാ​യി​രു​ന്നു​വെ​ന്ന് ത​നി​ക്ക് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്നും അ​തു​കൊ​ണ്ട് രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്ക് സ​ഭ​യി​ൽ വ​ര​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നു​മു​ള്ള അ​ങ്ങേ​യ​റ്റം വ്യാ​ജ​മാ​യ ആ​രോ​പ​ണം ഓം​ബി​ർ​ള സ​ഭ​യി​ൽ ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentloksabhatrinamoolOm BirlaGyanesh Kumar
News Summary - Trinamool demands impeachment of Gyanesh before removing Speaker
Next Story