Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗക്കേസിൽ തൃണമൂൽ എം.എൽ.എ അറസ്റ്റിൽ

text_fields
bookmark_border
Paresh Ram Das
cancel
camera_alt

പരേഷ് റാം ദാസ് 

കൊൽക്കത്ത: ബലാത്സംഗം, പണം തട്ടൽ കേസുകളിൽ പ്രതിയെന്ന് ആരോപിതനായ തൃണമൂൽ കോൺഗ്രസ് എം.എൽ.എ പരേഷ് റാം ദാസ് അറസ്റ്റിൽ. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 17 ദിവസമായി ഒളിവിലായിരുന്ന ഇയാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അയച്ച സമൻസുകളോട് പ്രതികരിച്ചിരുന്നില്ല.

പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ബരുയ്പൂർ പൊലീസ് ജില്ലയുടെ പ്രത്യേക അന്വേഷണസംഘം ബിധാൻനഗർ പൊലീസിന്റെ സഹായത്തോടെയാണ് എം.എൽ.എയെ പിടികൂടിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിങ് (പശ്ചിമ) മണ്ഡലത്തിലെ എം.എൽ.എയാണ് പരേഷ് റാം ദാസ്.

2026 സെപ്റ്റംബർ അഞ്ചിന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബലാത്സംഗം, മർദനം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പാക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ ഭർത്താവിനോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകാനായി എം.എൽ.എയുടെ നിയന്ത്രണത്തിലുള്ള വൃദ്ധസദനത്തിലെത്തിയ യുവതിയെ പണം തട്ടിയെടുത്ത ശേഷം മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം.

2023ൽ കാനിങ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും തുടർന്ന് തനിക്കും കുടുംബത്തിനും നേരെ ഭീഷണിയും ആക്രമണവും ഉണ്ടായെന്നും പരാതിക്കാരി ആരോപിച്ചു. എം.എൽ.എയും അനുയായികളും ചേർന്ന് വീടിനു നേരെ ബോംബാക്രമണം നടത്തിയെന്നും പരാതിയിൽ പറയുന്നു.

സെപ്റ്റംബറിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സി.ഐ.ഡി പരേഷ് റാം ദാസിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ അവസാനവാരം ഇയാൾ ഒളിവിൽ പോയി. തുടർന്ന് പൊലീസ് കാനിങ്ങിലെ വസതിയിൽ പരിശോധന നടത്തുകയും തൃണമൂൽ കോൺഗ്രസിന്റെ നാല് പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trinamool Congress MLA arrested in rape case.
Next Story