Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃ​ണ​മൂ​ൽ ക്രീ​സി​ൽ...

തൃ​ണ​മൂ​ൽ ക്രീ​സി​ൽ മി​ന്നും​താ​ര​മാ​യി യൂ​സു​ഫ് പ​ത്താ​ൻ

text_fields
bookmark_border
തൃ​ണ​മൂ​ൽ ക്രീ​സി​ൽ മി​ന്നും​താ​ര​മാ​യി യൂ​സു​ഫ് പ​ത്താ​ൻ
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ 42 സീ​റ്റു​ക​ളി​ലേ​ക്ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച 42 സ്ഥാ​നാ​ർ​ഥി​ക​ളി​ലെ അ​പ്ര​തീ​ക്ഷി​ത പേ​രാ​യി​രു​ന്നു മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ റൗ​ണ്ട​ർ യൂ​സു​ഫ് പ​ത്താ​ന്റെ​ത്. ബെ​ർ​ഹാം​പു​രി​ൽ രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന 41കാ​ര​ൻ ഒ​രു​കാ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ​യും ഐ.​പി.​എ​ല്ലി​ലെ​യും മി​ന്നും​താ​ര​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ ദ​രി​ദ്ര​രും നി​രാ​ലം​ബ​രു​മാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ടി.​എം.​സി കു​ടും​ബ​ത്തി​ലേ​ക്ക് എ​ന്നെ സ്വാ​ഗ​തം ചെ​യ്ത​തി​നും പാ​ർ​ല​മെ​ന്‍റി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ എ​ന്നെ വി​ശ്വ​സി​ച്ച​തി​നും മ​മ​ത ബാ​ന​ർ​ജി​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കും. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ, ദ​രി​ദ്ര​രു​ടെ​യും നി​രാ​ലം​ബ​രു​ടെ​യും ഉ​ന്ന​മ​നം ന​മ്മു​ടെ ക​ട​മ​യാ​ണ്, ല​ക്ഷ്യം നി​റ​വേ​റ്റാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’ -യൂ​സു​ഫ് എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി. വ​ലം​കൈ​യ​ൻ ബാ​റ്റ​റും ഓ​ഫ് സ്പി​ന്ന​റു​മാ​യ താ​രം ഇ​ന്ത്യ​ക്കാ​യി 57 ഏ​ക​ദി​ന​ങ്ങ​ളും 22 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്റെ​യും കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്റെ‍യും ജ​ഴ്സി​യ​ണി​ഞ്ഞു വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ.

അ​തേ​സ​മ​യം, യൂ​സു​ഫി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചൊ​രി​ഞ്ഞ് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഓ​ൾ റൗ​ണ്ട​റും സ​ഹോ​ദ​ര​നു​മാ​യ ഇ​ർ​ഫാ​ൻ പ​ത്താ​നും രം​ഗ​ത്തെ​ത്തി.

‘താ​ങ്ക​ളു​ടെ ക്ഷ​മ, ദ​യ, ഔ​ദ്യോ​ഗി​ക പ​ദ​വി ഇ​ല്ലാ​തെ പോ​ലും ദ​രി​ദ്ര​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​നു​ള്ള മ​ന​സ്സ് എ​ന്നി​വ വേ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടും. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ന്ന​തോ​ടെ ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ നി​ങ്ങ​ൾ​ക്ക് വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്’-39​കാ​ര​നാ​യ ഇ​ർ​ഫാ​ൻ എ​ക്സി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidateTrinamool CongressYusuf PathanLok Sabha Elections 2024
News Summary - Trinamool-Congress-Candidate-Yusuf-Pathan
Next Story