Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിൽ...

കൊൽക്കത്തയിൽ പ്രധാനമന്ത്രിയുടെ റാലിക്ക് മുന്നോടിയായി തൃണമൂൽ-ബി.ജെ.പി സംഘർഷം

text_fields
bookmark_border
കൊൽക്കത്തയിൽ പ്രധാനമന്ത്രിയുടെ റാലിക്ക് മുന്നോടിയായി തൃണമൂൽ-ബി.ജെ.പി സംഘർഷം
cancel

കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുേന്നാടിയായി തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പാണ് ടി.എം.സി-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവിനും പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാൾ മന്ത്രി ശശി പഞ്ചയുടെ ഗിരീഷ് പാർക്ക് ഏരിയയിലുള്ള വീടിനു നേരെ കല്ലേറുമുണ്ടായി. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയുടെ ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരെയാണ് സംഘർഷം നടന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിവർത്തൻ യാത്രയുടെ സമാപനത്തിനാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത്. ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയുമായിരുന്നു. ബി.ജെ.പി നോർത്ത് കൊൽക്കത്ത ജില്ല പ്രസിഡൻറ് തമാഗ്നോ ഗോഷ്, ബൗബസാർ പൊലീസ് ഇൻ ചാർജ് ബപ്പാദിത്യ നാസ്കർ എന്നിവർക്കാണ് പരിക്കേറ്റത്.

വാഹനങ്ങളിൽ ആയുധങ്ങളും കല്ലുകളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ തന്റെ വീട് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ശശി പഞ്ച ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian politicsrallyPolitical clashesTrinamool-BJP
News Summary - Trinamool-BJP clash ahead of Prime Minister's rally in Kolkata
Next Story