You are here
എതിർപ്പ് അവഗണിച്ച് വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ലക്നോ: ഉത്തർപ്രദേശിൽ കുടുംബത്തെ എതിർത്ത് വിവാഹിതയായ യുവതിയെ കോടതിയിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ മാതാവിന്‍റെ ശ്രമം. സിതാപൂരിലാണ് സംഭവം. യുവതി ഭർത്താവിനൊപ്പം കോടതിയിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് യുവതി വിവാഹം കഴിച്ചത്. തുടർന്ന് മരുമകനെതിരെ യുവതിയുടെ മാതാവ് പീഡനക്കേസ് നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയാണ്. പക്ഷേ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ദമ്പതികൾ കോടതിയിലെത്തിയപ്പോൾ മാതാവ് മകളെ ബലമായി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു -എ.എസ്.പി മധുബൻ സിങ് വിശദീകരിക്കുന്നു.
അമ്മയും സഹോദരിയും രണ്ട് പേരോടൊപ്പം എത്തി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.