Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎയുടെ ധാർമികത...

സി.ബി.​െഎയുടെ ധാർമികത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു - അലോക്​ വർമ

text_fields
bookmark_border
സി.ബി.​െഎയുടെ ധാർമികത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു - അലോക്​ വർമ
cancel

ന്യൂഡൽഹി: സി.ബി.​െഎ ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ തന്നെ മാറ്റിയത്​ ബാലിശമായ ആരോപണത്തെ അടിസ്​ഥാനമാക്കിയാണെന് ന്​ അലോക്​ വർമ. തന്നോട്​ ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്​ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങൾ അടിസ്​ഥാ നമാക്കിയാണ്​ തന്നെ സ്​ഥലം മാറ്റിയതെന്ന്​ അലോക്​ വർമ ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം സി.​ബി.​െഎ ഡയറക്​ ടറായി ചുമതലയേറ്റ്​ മണിക്കൂറുകൾക്കുള്ളിൽ ഉന്നതാധികാര സമിതി പുറത്താക്കിയതിനു പിറകെ സംസാരിക്കുകയായിരുന്നു അദ ്ദേഹം.

വ്യാ​ഴാ​ഴ്​​ച ​യോ​ഗം ചേ​ർ​ന്ന സ​മി​തി ര​ണ്ട​ര മ​ണി​ക്കൂ​ർ ച​ർ​ച്ച​ക്കു​ശേ​ഷ​മാ​ണ് ​ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഡ​യ​റ​ക്​​ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​ന്​ ത​ന്നെ ന​ൽ​കി. പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​, പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ​െഗാ​ഗോ​യി​ക്കു​ പ​ക​രം ജ​സ്​​റ്റി​സ് എ.​കെ. സി​ക്രി എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. ​ചീ​ഫ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന അ​ഴി​മ​തി​യും ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വു​മ​ട​ക്കം എ​ട്ട്​ ആ​േ​രാ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ർ​മ​യെ പു​റ​ത്താ​ക്കി​യ​ത്.

രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.​െഎയുടെ പ്രവർത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണമെന്ന്​ അലോക്​ വർമ പറഞ്ഞു. ബാഹ്യ സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ സി.ബി.​െഎക്ക്​ ആകണം. സി.ബി.​െഎയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കു​േമ്പാഴും സ്​ഥാപനത്തി​​​െൻറ സമഗ്രത കാത്തുസൂക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നു. 2018 ഒക്​ടോബർ 23 ലെ കേന്ദ്രസർക്കാർ, സി.വി.സി ഉത്തരവുകൾ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നോട്​ വിദ്വേഷമുള്ള വ്യക്​തി ഉന്നയിച്ച ആരോപണം വിശ്വസിച്ച്​ തന്നെ സ്​ഥലം മാറ്റിയത്​ ദുഃഖകരമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബി.​െഎ ഡയറക്​ടർ എന്ന നിലയിൽ ത​​​െൻറ ഭാവി പ്രവർത്തനങ്ങൾ നിശ്​ചയിക്കാനുള്ള അധികാരം ഉന്നതാധികാര സമിതിക്കായിരുന്നു. ആവശ്യപ്പെടുകയാണെങ്കിൽ ഇനിയും സ്​ഥാപനത്തി​​​െൻറ സത്യസന്ധത ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCBI chiefAlok Verma
News Summary - "Tried To Uphold CBI's Integrity," Says Alok Verma - India News
Next Story