Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2023 4:16 PM IST Updated On
date_range 5 Aug 2023 4:16 PM ISTശ്രീരംഗം ക്ഷേത്രഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നുവീണു
text_fieldsbookmark_border
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രസിദ്ധമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നുവീണു. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
ക്ഷേത്ര പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. അതിനിടെയാണ് കിഴക്കേ പ്രവേശന കവാടത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നത്.
98 ലക്ഷം രൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പഴമ നിലനിർത്തിക്കൊണ്ടുതന്നെ തകർന്ന ഭാഗം പുനർനിർമിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

