ജെല്ലിക്കെട്ടിന് കൊണ്ടുവന്ന കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു
text_fieldsimage for representation purpose only
ചെന്നൈ: തിരുച്ചി തിരുവെറുമ്പൂരിനുസമീപം സൂരിയൂരിൽ ജെല്ലിക്കെട്ടിന് കൊണ്ടുവന്ന കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. തിരുച്ചി ശ്രീരംഗം മീനാക്ഷി സുന്ദരമാണ് (30) മരിച്ചത്.
ശനിയാഴ്ച രാവിലെ ജെല്ലിക്കെട്ട് മൈതാനത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കാള ആക്രമിച്ചത്. വയറിന് കുത്തേറ്റ മീനാക്ഷി സുന്ദരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. അതിനിടെ, ജെല്ലിക്കെട്ടിൽ 52 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.
486 കാളകളാണ് കളത്തിലിറങ്ങിയത്. പാലമേട് ജെല്ലിക്കെട്ടിൽ 30ലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അവനിയാപുരത്ത് ജെല്ലിക്കെട്ട് കാണാനെത്തിയ 19കാരൻ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. തിങ്കളാഴ്ചയാണ് പ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

