Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരിയുമായി വാക്കുതർക്കം; തമിഴ്നാട്ടിൽ ബസ് കണ്ടക്ടറെ മർദിച്ച് അഞ്ചംഗസംഘം

text_fields
bookmark_border
യാത്രക്കാരിയുമായി വാക്കുതർക്കം; തമിഴ്നാട്ടിൽ ബസ് കണ്ടക്ടറെ മർദിച്ച് അഞ്ചംഗസംഘം
cancel

ചെന്നൈ: സ്വകാര്യബസിൽ കണ്ടക്ടർക്ക് മർദനം. തൃച്ചി ജില്ലയിലാണ് സംഭവം. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

തുവക്കുടിയിലേക്ക് പോവുകയായിരുന്ന ബസിലുള്ള യാത്രക്കാരിയുമായുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണം. യാത്രക്കാരി തന്റെ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കണ്ടക്ടർ യുവതിയെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കുകയും ചെയ്തു. എന്നാൽ തിരിച്ച് വരുംവഴി ബസിലേക്ക് അഞ്ചുപേർ കയറുകയും കണ്ടക്ടറെ മർദിക്കുകയുമായിരുന്നു. യുവതിക്ക് നേരെ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു മർദനം. കണ്ടക്ടറെ പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാനും സംഘം ശ്രമിച്ചു.

യാത്രക്കാർ എതിർത്തതോടെയാണ് അക്രമി സംഘം ബസിൽ നിന്നിറങ്ങി പോയത്. സംഭവത്തിന് പിന്നാലെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trichy bus conductor thrashed after altercation with passenger
Next Story