ട്രൈബൽ യൂനിവേഴ്സിറ്റിയിലെ മർദനം: കുറ്റക്കാർക്കെതിരെ നടപടി വേണം -എം.എസ്.എഫ്
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂനിവേഴ്സിറ്റിയിൽ നാല് മലയാളി വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ,ജനറൽ സെക്രട്ടറി എസ് എഛ് മുഹമ്മദ് അർഷാദ് എന്നിവർ ആവിശ്യപ്പെട്ടു.
വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവിശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദു സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എന്നിവർ വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാല വൈസ് ചാൻസലർക്കും കത്തെഴുതി.
കഴിഞ്ഞ ദിവസം സർവകലാശാലയുടെ പ്രധാന ഗേറ്റിനു സമീപത്ത് ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂര മർദ്ദനത്തിന് കാരണമായത്. പരിക്കേറ്റ വിദ്യാർഥികളെ അനുപൂർ ജില്ല ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ പരാതിയിൽ പൊലീസ് കേസടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

