പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഝാർഖണ്ഡിൽ ഗായകനെ തല്ലിക്കൊന്നു
text_fieldsRepresentational Image
റാഞ്ചി: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് 35കാരനായ നാടോടി ഗായകനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുരി ഗാനങ്ങൾ പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ഡേവിഡ് മിൻസ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
റാഞ്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെ തത്കുണ്ടോ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ വടികളുമായെത്തി ഗായകനെ മർദിച്ച് അവശനാക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

