Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​േട്ടൽ പ്രതിമ;...

പ​േട്ടൽ പ്രതിമ; ഗുജറാത്തിൽ ഗോത്രവർഗ പ്രക്ഷോഭം

text_fields
bookmark_border
പ​േട്ടൽ പ്രതിമ; ഗുജറാത്തിൽ ഗോത്രവർഗ പ്രക്ഷോഭം
cancel

ന്യൂ​ഡ​ൽ​ഹി: ന​ർ​മ​ദ ന​ദി​ക്ക്​ സ​മീ​പം നി​ർ​മി​ച്ച സ​ർ​ദാ​ർ വ​ല്ല​ഭ്​ ഭാ​യ്​ പ​േ​ട്ട​ലി​​​െൻറ പ്ര​തി​മ​ക്കെ​തി​രെ ഗു​ജ​റാ​ത്തി​ലെ ​േഗാ​ത്ര​വ​ർ​ഗം പ്ര​ക്ഷോ​ഭ​ത്തി​ന്​ ഇ​റ​ങ്ങു​ന്നു. ഒ​ക്​​ടോ​ബ​ർ 21ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യാ​നി​രി​ക്കേ​യാ​ണ്​ 75,000ത്തോ​ളം വ​രു​ന്ന ഗോ​ത്ര​വ​ർ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. പ്ര​തി​മ നി​ർ​മാ​ണ​ത്തി​നും പ്ര​ദേ​ശ​ത്തെ ടൂ​റി​സം വി​ക​സ​ന​ത്തി​നു​മാ​യി സ​ര്‍ക്കാ​ര്‍ ത​ങ്ങ​ളു​ടെ സ്ഥ​ലം കൈ​യേ​റി​യെ​ന്നും നി​ല​വി​ൽ സ​ർ​ക്കാ​ർ ​െകാ​ണ്ടു​വ​രു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളും ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​യി​ലാ​ണെ​ന്നും പ്ര​ക്ഷോ​ഭ​ക്കാ​ർ പ​റ​യു​ന്നു.

‘‘സ​ര്‍ദാ​ര്‍ പ​ട്ടേ​ലി​നോ​ട് ഞ​ങ്ങ​ള്‍ക്ക് എ​തി​ർ​പ്പി​ല്ല. ഞ​ങ്ങ​ള്‍ വി​ക​സ​ന​ത്തി​നും എ​തി​ര​ല്ല. എ​ന്നാ​ല്‍, ഈ ​സ​ര്‍ക്കാ​റി​​​െൻറ വി​ക​സ​ന​ത്തോ​ടു​ള്ള സ​മീ​പ​നം ഗോ​ത്ര​സ​മൂ​ഹ​ത്തി​നെ​തി​രാ​ണ്. നി​ല​വി​ൽ ന​ർ​മ​ദ സ​രോ​വ​ർ പ​ദ്ധ​തി​ക്ക്​ നി​ര​വ​ധി പേ​രു​ടെ സ്​​ഥ​ല​മാ​ണ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​​ത്ത​ത്​’’ -​േ​ഗാ​ത്ര​വ​ർ​ഗ നേ​താ​വ്​ ഡോ. ​പ്ര​ഫു​ൽ വാ​സ​വ പ​റ​ഞ്ഞു. പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യു​ന്ന ദി​വ​സം ത​ങ്ങ​ളു​ടെ 72 ഗ്രാ​മ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യി​ല്ല. ഒ​മ്പ​ത്​ ഗോ​ത്ര​വ​ര്‍ഗ ജി​ല്ല​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സ്‌​കൂ​ളു​ക​ളും മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ന്ന്​ അ​ട​ച്ചി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPatel StatueTribal Protest
News Summary - Tribal Protest against Patel Statue -India News
Next Story