Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ ത്രികോണ...

പുതുച്ചേരിയിൽ ത്രികോണ മത്സരം

text_fields
bookmark_border
lok sabha elections 2024
cancel
camera_alt

വി. ​വൈ​ദ്യ​ലിം​ഗം  ജി. ​ത​മി​ഴ് വേ​ന്ദ​ൻ   എ. ​ന​മ​ശി​വാ​യം

ചെ​ന്നൈ: പു​തു​ച്ചേ​രി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ​ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. സി​റ്റി​ങ് എം.​പി വി. ​വൈ​ദ്യ​ലിം​ഗം (​കോ​ൺ​ഗ്ര​സ്), ജി. ​ത​മി​ഴ് വേ​ന്ദ​ൻ (​അ​ണ്ണാ ഡി.​എം.​കെ), എ. ​ന​മ​ശി​വാ​യം (​ബി.​ജെ.​പി) എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ബ​ല​പ​രീ​ക്ഷ​ണം.

ആ​ന്ധ്ര​പ്ര​ദേ​ശി​നോ​ട് ചേ​ർ​ന്ന യാ​ന​വും കേ​ര​ള​ത്തോ​ട് ചേ​ർ​ന്ന മാ​ഹി​യും ത​മി​ഴ്നാ​ടി​നോ​ട് ചേ​ർ​ന്ന പു​തു​ച്ചേ​രി​യും കാ​ര​യ്ക്കാ​ലും ചേ​ർ​ന്ന​താ​ണ് മ​ണ്ഡ​ലം. ത​മി​ഴ്നാ​ടി​​നൊ​പ്പം ഏ​പ്രി​ൽ 19നാ​ണ് പു​തു​ച്ചേ​രി​യി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1980 മു​ത​ൽ ന​ട​ന്ന 11 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ട്ടു ത​വ​ണ​യും കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു വി​ജ​യം. 1998ൽ ​ഡി.​എം.​കെ​യും 2004ൽ ​പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യും 2014ൽ ​എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സും വി​ജ​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച വൈ​ദ്യ​ലിം​ഗം 2019ൽ ​നി​യ​മ​സ​ഭ സ്പീ​ക്ക​ർ സ്ഥാ​നം രാ​ജി​വെ​ച്ച ശേ​ഷ​മാ​ണ് ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്.

പു​തു​ച്ചേ​രി​യി​ലെ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള രം​ഗ​സാ​മി സ​ർ​ക്കാ​റി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണ് എ. ​ന​മ​ശി​വാ​യം. പു​തു​ച്ചേ​രി പി.​സി.​സി അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​മ​ശി​വാ​യം പി​ന്നീ​ട് ബി.​ജെ.​പി​​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ണ​ടി​പ്പേ​ട്ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സി​ന്റെ പി​ന്തു​ണ​യാ​ണ് ബി.​ജെ.​പി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​മാ​യ പു​തു​ച്ചേ​രി അ​ണ്ണാ ഡി.​എം.​കെ യു​വ​ജ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യ ജി. ​ത​മി​ഴ്വേ​ന്ദ​ൻ പാ​ർ​ട്ടി​യു​ടെ പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​യാ​ണ്.

ഡി.​എം.​കെ മു​ന്ന​ണി​യി​ൽ ത​മി​ഴ​ക​ത്തി​ലെ 40 ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ പ​ത്തെ​ണ്ണം കോ​ൺ​ഗ്ര​സി​നാ​ണ്​ അ​നു​വ​ദി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ പു​തു​ച്ചേ​രി​യി​ൽ മൊ​ത്തം 30 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsPuducherryIndia NewsLok Sabha Elections 2024
News Summary - Triangular competition in Puducherry
Next Story