Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം; തേനിയിൽ രണ്ട് മരണം

text_fields
bookmark_border
theni 8977786
cancel

കു​മ​ളി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ തേ​നി - ബോ​ഡിനാ​യ്ക്ക​ന്നൂ​ർ പാ​ത​യി​ലൂ​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ എ​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ടു​പേ​ർ മ​രി​ച്ചു. തേ​നി സ്വ​ദേ​ശി​നി​യും വീ​ട്ട​മ്മ​യു​മാ​യ ല​ക്ഷ്മി (50), പെ​രി​യ​കു​ളം സ്വ​ദേ​ശി നാ​ഗ​രാ​ജി​ന്‍റെ മ​ക​ൻ രാ​ജ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മീ​റ്റ​ർ​ഗേ​ജ് പാ​ത ബ്രോ​ഡ്ഗേ​ജ് പാ​ത​യാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ റെ​യി​ൽ​വേ ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി പ​രീ​ക്ഷ​ണ ഓ​ട്ട​വും ന​ട​ത്തി​യി​രു​ന്നു. തേ​നി മു​ത​ൽ ബോ​ഡി നാ​യ്ക്ക​ന്നൂ​ർ വ​രെ​യു​ള്ള പാ​ത​യി​ൽ ക​ഴി​ഞ്ഞ മാ​സം മു​ത​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി​വെ​ച്ചു.

ഇ​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ത​യി​ലൂ​ടെ ട്രെ​യി​ൻ എ​ത്തി​യ​ത്. തേ​നി​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ന്​ സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ത​ട്ടി​യ ശേ​ഷം നാ​യ്ക്ക​ന്നൂ​രി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് പാ​ളം മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന രാ​ജ​യെ ഇ​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trial runtrain
News Summary - Trial run of train without warning; Two deaths in Theni
Next Story