Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ തൃണമൂലും ബി.ജെ.പിയും ഒപ്പത്തിനൊപ്പം

text_fields
bookmark_border
ബംഗാളിൽ തൃണമൂലും ബി.ജെ.പിയും ഒപ്പത്തിനൊപ്പം
cancel

ന്യൂഡൽഹി: വാശിയേറിയ പോരാട്ടം നടന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 42 സീറ്റുകളിൽ ബി.ജെ.പി 21 സീറ്റുകളിലും തൃണമൂൽ 18 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.

രണ്ടു സീറ്റുകളിൽ കോൺഗ്രസ്-സി.പി.എം സഖ്യവും ലീഡ് ചെയ്യുന്നു. ബി.ജെ.പി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. ശക്തമായ പോരാട്ടം നടന്ന ബഹറാംപൂരിൽ കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധരി മുന്നിലാണ്.

യുസുഫ് പത്താനാണ് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി. 2019ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും ബി.ജെ.പി 18 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളുമായിരുന്നു നേടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trends Show BJP And Trinamool Level in Bengal
Next Story