100 കോടി മുടക്കി പണിത നല്ല പുത്തൻ റോഡ്; പക്ഷേ റോഡിനു നടുവിൽ നിരയായി മരങ്ങൾ; ബിഹാറിലെ ഈ വിചിത്ര പാതക്കു പിന്നിൽ..
text_fieldsപാഠ്ന: ബിഹാറിൽ ഈയടുത്ത് പണിത ഒരു റോഡിലൂടെ സഞ്ചരിച്ചാൽ നടുവിൽ നിര നിരയായി മരങ്ങൾ കാണാം. ബിഹാറിന്‍റെ തലസ്ഥാനമായ പാഠ്നയിൽ നിന്ന് 50 കിലോമീറ്റർ മാറി ജെഹനാബാദിൽ നിർമിച്ച റോഡിലാണ് ബൈക്കിങ് ഗെയിമുകളെയൊക്കെ അനുസ്മരിപ്പിക്കുന്ന ഈ വിചിത്ര കാഴ്ചയുള്ളത്. നൂറു കോടി മുടക്കി നിർമിച്ച റോഡിലാണ് ഇത്തരത്തിൽ റോഡിനു നടുവിൽ മരങ്ങൾ ഉള്ളത്. എന്തു കൊണ്ടാവും ഇത്തരത്തിൽ അപകടകരമായ തരത്തിൽ മരങ്ങൾ മുറിച്ചു മാറ്റാത്തതെന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി അറിയേണ്ടത്.
7.48 കിലോമീറ്റർ ദൂരമുള്ള റോഡിന്‍റെ നിർമാണ സമയത്ത് മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ജില്ലാ ഭരണകൂടം വനം വകുപ്പിനെ സമീപിച്ചുവെങ്കിലും അവർ അതിന് അനുമതി നൽകാൻ തയാറായില്ല. മരങ്ങൾ മുറിക്കുന്നതിന് നഷ്ടപരിഹാരമായി 14 ഹെക്ടർ സ്ഥലം വനം വകുപ്പിന് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ ഭരണകൂടം ഇത് സമ്മതിച്ചു നൽകിയില്ലെന്നു മാത്രമല്ല, വളരെ വിചിത്രമായ ഒരു നടപടി കൂടി സ്വീകരിച്ചു. മരങ്ങൾ മുറിക്കാതെ മരത്തിനു ചുറ്റും റോഡു നിർമിച്ചു. ഈ മരങ്ങളൊന്നും കൃത്യമായ നിരയിലുമല്ല റോഡിലുള്ളത് എന്നത് അപകടം വർധിപ്പിക്കുന്നു.
ഇതിനോടകം തന്നെ നിരവധി വാഹനാപകടങ്ങൾ റോഡിനു നടുവിലുള്ള മരങ്ങൾ കാരണം നടന്നു കഴിഞ്ഞു. എന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇനിയും അപകടങ്ങൾ ഉണ്ടായാൽ ആര് അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന ചോദ്യം ഇനിയും ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

