രാജ്യദ്രോഹക്കുറ്റം: മുന്നിൽ കർണാടക
text_fieldsബംഗളൂരു: 2019 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്തത് കർണാടകയിൽ. 2019 ൽ രാജ്യത്താകെ 93 രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്തപ്പോൾ കർണാടകയിൽ മാത്രം 22 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2019 ൽ രാജ്യത്താകെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 96 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒരു കേസിൽ അറസ്റ്റിലായ രണ്ടുപേരെ മാത്രമാണ് ശിക്ഷിച്ചത്. 29 കേസുകളിലായി 29 പേരെയും വെറുതെ വിട്ടു.
കർണാടകയിൽ 22 കേസുകളിൽ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. 22 കേസിലും ശിക്ഷ നടപ്പാക്കുകയോ ആരെയും വെറുതെ വിടുകയോ ചെയ്തിട്ടില്ല. കർണാടകക്കുശേഷം ജമ്മു-കശ്മീരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 11 രാജ്യദ്രോഹക്കുറ്റമാണ് കശ്മീരിൽ രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശിൽ പത്തുകേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

