Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവാക്സിൻ സ്വീകരിച്ചവർക്കും നവംബർ8 മുതൽ അമേരിക്കയിൽ പ്രവേശിക്കാം

text_fields
bookmark_border
ലോകാരോഗ്യ സംഘടന കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകിയതോടെയാണ് തീരുമാനം
America
cancel

വാഷിങ്ടൺ ഡിസി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി. സെൻറർ ഫോർ ഡിസീസ് കൺട്രോൾ അതോറിറ്റിയും അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമാണ് അനുമതി നൽകിയത്.

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് അമേരിക്കൻ എഫ്.ഡി.എ കോവാക്സിന്‍റെ മുഴുവൻ ഡോസും സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശാനുമതി നൽകിയത്.

യു.എസിൻറെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം ഫൈസർ-ബയോൺടെക്, ജോൺസൺ&ജോൺസൺ, മഡോണ, ആസ്ട്രാസെനക, കോവിഷീൽഡ്, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Travellers Vaccinated With Covaxin Can Enter US
Next Story