Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ തിരക്ക്​: ജൂലൈ മുതൽ എറണാകുളം റൂട്ടിൽ സ്​പെഷ്യൽ ട്രെയിനുകൾ

text_fields
bookmark_border
train
cancel

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക്​ പരിഹരിക്ക​ുന്നതിന്​ ചെ​ൈന്ന-എറണാകുളം, താമ്പരം-കൊല്ലം, ചെന്നൈ-നാഗർകോവിൽ  സെക്ഷനുകളിൽ സ്​പെഷ്യൽഫെയർ ട്രെയിനുകളും സുവിധ എക്​സ്​പ്രസുകളും  അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ജൂലൈ മുതൽ സെപ്​റ്റംബർ വരെയാണ്​ ട്രെയിനുകൾ സർവീസ്​ നടത്തുക. 

ചെന്നെ-എറണാകുളം, എറണാകുളം ചെന്നൈ സ്​പെഷ്യൽ ഫെയർ ട്രെയിൻ
ജൂലൈ ആറിനും സെപ്​റ്റംബർ 28 നും ഇടയിലുള്ള വെള്ളിയാഴ്​ചകളിൽ  ചെന്നൈ ​െസൻട്രലിൽ രാത്രി എട്ടിന്​ പുറപ്പെടുന്ന നിന്ന്​ രാത്രി എട്ടിന്​ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-എറണാകുളം ജങ്​ഷൻ സ്​പെഷ്യൽ ഫെയർ ട്രെയിൻ (06005)അടു​ത്ത ദിവസം രാവിലെ 8.45 ന്​ എറണാകുളം ജങ്​ഷനിൽ എത്തും. ജൂലൈ എട്ടിനും സെപ്​റ്റംബർ 30 നും മധ്യേയുള്ള ഞായറാഴ്​ചകളിൽ എറണാകുളം ജഷ്​ഷനിൽ നിന്ന്​ രാത്രി ഏഴിന്​ പുറപ്പെടുന്ന എറണാകുളം-ചെന്നൈ സ്​പെഷ്യൽ ഫെയർട്രെയിൻ (06006) അടുത്ത ദിവസം രാവിലെ 7.20 ന്​ ചെന്നൈയിലെത്തും. പാലക്കാട്​, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ്​ ട്രെയിനുകൾക്കുള്ള കേരളത്തിലെ സ്​റ്റോപ്പുകൾ  

ചെന്നൈ- എറണാകുളം സുവിധ, എറണാകുളം-ചെന്നൈ സുവിധ
ആഗസ്റ്റ്​ 17 ന്​ രാത്രി എട്ടിന്​ ചെന്നൈ സെൻട്രലിൽ നിന്ന്​ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ -എറണാകുളം ജങ്​ഷൻ സുവിധ എക്​സ്​പ്രസ്​ (82631) അടുത്ത ദിവസം രാവിലെ 8.45 ന്​ ​ എറണാകുളം ജങ്​ഷനിലെത്തും. എറണകുളം ജങ്​ഷനിൽ നിന്ന്​ ജൂലൈ 19, 26, ആഗസ്​റ്റ്​ 26 തിയതികളിൽ രാത്രി ഏഴിന്​ എറണാകുളും ജങ്​ഷനിൽ നിന്ന്​ പുറപ്പെടുന്ന എറണാകുളം  ജങ്​ഷൻ-ചെന്നൈ സെൻട്രൽ  സ​ുവിധ സ്​പെഷൽ ട്രെയിൻ (82632) തൊട്ടടുത്ത ദിവസങ്ങളിൽ രാവിലെ 7.20 ന്​ ചെന്നെയിലെത്തും. പാലക്കാട്​, ഒറ്റപ്പാലം, തൃ​ശൂർ, ആലുവ എന്നിവിടങ്ങളലാണ്​ സുവിധ സർവീസുകൾക്ക്​ സ്​റ്റോപ്പുള്ളത്​. 

​െകാല്ലം-താമ്പരം, താമ്പരം​-കൊല്ലം സുവിധ സ്​പെഷ്യൽ
ജൂലൈ രണ്ട്​ മുതൽ സെപ്​റ്റംബർ 28 വരെയുള്ള തിങ്കൽ, ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 5.30 ന്​ താമ്പരത്ത്​ പുറപ്പെടുന്ന താമ്പരം-കൊല്ലം സ്​പെഷ്യൽ ഫെയർ ട്രെയിൻ (06027)അടുത്ത ദിവസങ്ങളിൽ രാവിലെ പത്തിന്​ കൊല്ലത്തെത്തും. ജൂലൈ മൂന്ന്​ മുതൽ സെപ്​റ്റംബർ 29 വരെയുള്ള ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11.30 ന്​ കൊല്ലത്ത്​ നിന്ന്​ പുറപ്പെടുന്ന കൊല്ലം-താമ്പരം സ്​പെഷ്യൽ ഫെയർ ട്രെയിൻ (06028) അടുത്ത ദിവസം പുലർച്ചെ 3.30 ന്​ താമ്പരത്തെത്തും.  ആര്യങ്കാവ്​, തെൻമല, എടമൺ, പുനലൂർ, ആവനീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവടങ്ങളിലാണ്​ കേരളത്തിലെ സ്​റ്റോപ്പ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsspecial traintravellersmalayalam news
News Summary - Travellers Crowd: Special Train Services will start on July -Kerala News
Next Story