മഅ്ദനിയുടെ യാത്രാബിൽ സുപ്രീംകോടതി തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: മഅ്ദനിയോട് വൻ തുക സുരക്ഷാ ചെലവ് ആവശ്യപ്പെട്ട കർണാടക സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനം. മഅ്ദനിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന് യാത്രാ ചെലവും ദിവസച്ചെലവും മാത്രമേ വഹിക്കേണ്ടതുള്ളൂവെന്നും അത് എത്രയാണെന്ന് നാളെത്തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ ഏർപ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണ് പറഞ്ഞ കോടതി വികലാംഗനായ ഒരാളോട് സർക്കാർ ഇത്തരത്തിൽ െപരുമാറുന്നത് നീതീകരിക്കാനാവില്ലെന്നും നിരീക്ഷിച്ചു.
മഅ്ദനിയുടെ സുരക്ഷക്കായി കർണാടക സർക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരിൽ ഒാരോരുത്തർക്കും യാത്രാചെലവും ദിവസച്ചെലവും കൂടാതെ വൻ തുക രേഖപ്പെടുത്തിയിരുന്നു. ഇെതന്താണെന്ന് കോടതി അന്വേഷിച്ചു. അത് ഉദ്യോഗസ്ഥെൻറ ഒരു ദിവസത്തെ ശമ്പളമാണെന്ന് സർക്കാർ അറിയിച്ചു. അപ്പോഴാണ് പൊലീസുകാരുശട ജോലിക്ക് മഅ്ദനി പണം നൽകേണ്ടതില്ലെന്നും അവർക്ക് യാത്രാചെലവും ദിവസചെലവും മാത്രം നൽകിയാൽ മതിയെന്നും കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിനെ സർക്കാർ ഗൗരവമായി കണ്ടില്ലെന്ന വിമർശനവും കർണാടക സർക്കാറിനെതിരെ കോടതി ഉന്നയിച്ചു.
അതേസമയം, മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാൻ തയാറാണെന്ന് കേരളം കോടതിെയ അറിയിച്ചു. എന്നാൽ കർണാടകയിലെ കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനി ജയിലിൽ കഴിയുന്നത്. മഅ്ദനിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കർണാടകത്തിനാണ്. കേരളം അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും കോടതി പറഞ്ഞു.
മകെൻറ വിവാഹത്തിൽ പെങ്കടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നൽകിയ അനുമതി അട്ടിമറിക്കാൻ െപാലീസ്ചെലവിനായി ഭീമമായ ബിൽ നൽകിയ കർണാടക െപാലീസിെൻറ നടപടി ചോദ്യംചെയ്താണ് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മഅ്ദനിയിൽ നിന്ന് ഇൗടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കർണാടക ചെയ്തിരിക്കുന്നതെന്നും ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതിവിധിയെതുടർന്ന് ബംഗളൂരു െപാലീസ് കമീഷണർക്കുവേണ്ടി ഡെപ്യൂട്ടി െപാലീസ് കമീഷണർ ബംഗളൂരുവിലെ മഅ്ദനിയുെട അഭിഭാഷകൻ ഉസ്മാന് കൈമാറിയ കത്തും 14, 79,876 രൂപയുടെ ചെലവ് ബില്ലും ജസ്റ്റിസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മഅ്ദനി സമർപ്പിച്ചിരുന്നു.
മകളുടെ വിവാഹത്തിനായി മഅ്ദനി വന്നപ്പോൾ കെട്ടിവെച്ച തുക തുച്ഛമായിരുന്നെന്നും ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാനും മൂത്തമകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിൽ പങ്കെടുക്കാനും മഅ്ദനി കേരളത്തിൽ പോകാതിരിക്കുക എന്നതാണ് കർണാടക െപാലീസ് ഭീമമായ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ ധരിപ്പിച്ചു.
െപാലീസുകാരുടെ യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകൾ ഇതിനുപുറമെയാണ് ഇൗ തുകയെന്നും കോടതിെയ ബോധിപ്പിച്ചു. മഅ്ദനിക്ക് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. എന്നാൽ, കേരളം സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്ന കർണാടക പൊലീസിെൻറ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് ന്യായമായ ഏറ്റവും ചുരുങ്ങിയ തുക മാത്രമേ ഈടാക്കാവൂ എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
ഇത് അട്ടിമറിച്ചാണ് സുരക്ഷ ഉറപ്പാക്കുന്ന ഒരു എ.സി.പിക്ക് മാത്രം എട്ട് മണിക്കൂറിന് 2824 രൂപ എന്ന തോതിൽ 13 ദിവസത്തേക്ക് രണ്ട് എ.സി.പി മാർക്ക് 2,20,272 രൂപ നൽകണമെന്നും ഈ സേവനത്തിന് 18 ശതമാനം ചരക്കുസേവനനികുതിയായി 39,648.96 രൂപ നൽകണമെന്നും കർണാടക െപാലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 19 െപാലീസുകാർക്കും കൂടി 12,24,132 രൂപ ചെലവായി കണക്കാക്കിയശേഷം അതിന്മേൽ 18 ശതമാനം ചരക്കുസേവനനികുതി 2,20,342.76 രൂപ കൂടി മൊത്തം തുക 14,44,475 രൂപ നൽകണമെന്നാണ് ബില്ലിലുള്ളത്.
അകമ്പടിക്ക് കർണാടകം മതി; കേരളത്തിന് റോളില്ല
ന്യൂഡൽഹി: കർണാടക സർക്കാർ സമർപ്പിച്ച കണക്ക് തിരുത്തിവരാൻ ഉത്തരവിട്ട ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വരറാവു എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അകമ്പടി പൂർണമായും കർണാടകയുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് ആവശ്യമെങ്കിൽ മാത്രം കേരള പൊലീസ് സഹായിച്ചാൽ മതിയെന്നും വ്യക്തമാക്കി. ഭീമമായ ബില്ലിന് കർണാടക സർക്കാറിനെ നിർത്തിപ്പൊരിക്കുന്നതിനിടയിലാണ് ‘‘കേരളത്തിൽ അകമ്പടി നൽകാൻ തയാറാണെന്ന്’’ പറഞ്ഞ് കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ഇടപെട്ടത്.
ഇൗ വാഗ്ദാനം തള്ളിയ ജസ്റ്റിസ് ബോബ്ഡെ അത് മറ്റൊരു വിഷയമാണെന്നും കർണാടക പൊലീസ് തന്നെ അകമ്പടി പോകെട്ടയെന്നും വ്യക്തമാക്കി. ഒരു തടവുപുള്ളിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന യാത്രയിൽ ആദ്യാവസാനമുണ്ടാകേണ്ടത് കസ്റ്റഡിയിൽ വെച്ച സംസ്ഥാനത്തെ പൊലീസാണ്. കർണാടകക്ക് ആവശ്യമെങ്കിൽ കേരള പൊലീസിെൻറ സഹായം തേടാം. അല്ലാതെ അതിൽ നിങ്ങൾക്കെന്താണ് റോളെന്ന് സുപ്രീംകോടതി കേരളത്തോട് ആരാഞ്ഞു. മഅ്ദനി കഴിഞ്ഞ തവണ മകളുടെ വിവാഹത്തിന് നാട്ടിലെത്തിയത് കർണാടക പൊലീസിെൻറ അകമ്പടിയോടെയായിരുന്നുവെന്നും ചെലവായി അന്ന് ആകെ നൽകിയത് 18,000 രൂപ മാത്രമായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
