Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും നിർദേശം

text_fields
bookmark_border
ഇറാൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും നിർദേശം
cancel

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചുകൊണ്ടിരിക്കെ, അത്യാവശ്യത്തിനല്ലാതെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇസ്രായേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കാൻ തെൽ അവീവിലെ ഇന്ത്യൻ എംബസിയും നിർദേശം നൽകി.

പശ്ചിമേഷ്യയിലെ സുരക്ഷ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച ഇന്ത്യ മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് വ്യക്തമാക്കി. സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കണം. സംഘര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ചര്‍ച്ച നടത്തണമെന്നും ഇന്ത്യ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Travel Advisory for Indian nationals regarding Iran
Next Story