Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേഘാലയ ഖനി ദുരന്തം:...

മേഘാലയ ഖനി ദുരന്തം: തൊഴിലാളികൾ അന്നുതന്നെ മരിച്ചിട്ടുണ്ടാകാമെന്ന്​ സർക്കാർ

text_fields
bookmark_border
മേഘാലയ ഖനി ദുരന്തം: തൊഴിലാളികൾ അന്നുതന്നെ മരിച്ചിട്ടുണ്ടാകാമെന്ന്​ സർക്കാർ
cancel

ഗുവാഹത്തി: മേഘാലയയിലെ ജയന്തിയ ഹിൽസിലുള്ള അനധികൃത ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന ്നുതന്നെ മരിച്ചിരിക്കാമെന്ന്​ സർക്കാർ സുപ്രീംകോടതിയിൽ.

അപകട വിവരം പുറത്തറിഞ്ഞ ഉടൻ തൊഴിലാളികളെ രക്ഷിക് കുന്നതിനായി വേണ്ടത്ര ആൾ-യന്ത്ര സഹായങ്ങൾ കൃത്യമായി തന്നെ എത്തിച്ചിട്ടു​ണ്ട്​. എന്നാൽ അപകട വിവരം പുറത്തറിഞ്ഞപ് പോഴേക്കും അവർ മരിച്ചിട്ടുണ്ടാകുമെന്നാണ്​ കരുതുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മേഘാലയയിലെ ഖനി അപകടത്തെ സംബന്ധിച്ച്​ സുപ്രീംകോടതിയിൽ ഫയൽ ​ചെയ്​ത പൊതുതാത്​പര്യ ഹരജിയിൽ തൽസ്​ഥിതി അറിയിച്ചുകൊണ്ട്​ സർക്കാർ നൽകിയ റിപ്പോർട്ടിലാണ്​ തൊ​ഴ​ിലാളികൾ മരിച്ചുവെന്ന പരാമർശമുള്ളത്​.

ജില്ലാ അധികൃതർ സഹായം തേടിക്കൊണ്ട്​​ ദേശീയ ദുരന്ത നിവാരണ സേനക്ക്​ ഡിസംബർ 13ന്​ അയച്ച കത്തിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായിക്കണമെന്നാണ് ​ആവശ്യപ്പെട്ടിട്ടുള്ളത്​.

കോടതിയിൽ സമർപ്പിച്ച രേഖയിൽ ദേശീയ ദുരന്ത നിവാരണ സേനയു​െട റിപ്പോർട്ടും ഉണ്ട്​. വെള്ളപ്പൊക്കം മൂലം ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മൃത​േദഹങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ജനറേറ്ററുകൾ ഉപയോഗിച്ച്​ വെള്ളം വറ്റിച്ച്​ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശിക ഖനിതൊഴിലാളികളുടെ അഭിപ്രായ പ്രകാരം ചില ഉപകരണങ്ങൾ രക്ഷാപ്രവർത്തനത്തിന്​ ആവശ്യമുണ്ടെന്ന്​ കാണിച്ച്​ ഡിസംബർ 17ന്​ ദുരന്ത നിരാവണ സേന ഡെപ്യൂട്ടി കമീഷണർ സർക്കാറിന്​ കത്ത്​ നൽകിയിരുന്നു. പത്തു ദിവസങ്ങൾക്ക്​ ശേഷം കോൾ ഇന്ത്യ ലിമിറ്റഡിന്​ എഴുതിയ കത്തിൽ സാ​േങ്കതിക വിദഗ്​ധരുടെയും കൂടുതൽ നല്ല ഉപകരണങ്ങളുടെയും സഹായം എൻ.ഡി.ആർ.എഫ്​ ആവശ്യപ്പെടുന്നുണ്ട്​.

ജനുവരി മൂന്നിന്​ രക്ഷാപ്രവർത്തനത്തിൽ സുപ്രീം കോടതി അതൃപ്​തി രേഖ​െപ്പടുത്തുകയും ​എന്തുകൊണ്ട്​ ​ൈ​സന്യത്തി​​​​െൻറ സഹായം തേടുന്നില്ലെന്ന്​ ചോദിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMeghalaya MineTrapped Miners Presumed to Dead
News Summary - Trapped Miners were Presumed Dead - India News
Next Story