Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡീസൽ വിലവർധന;...

ഡീസൽ വിലവർധന; ചരക്കുകൂലി നാല് ശതമാനം കൂട്ടി ട്രാൻസ്പോർട്ട് സംഘടനകൾ

text_fields
bookmark_border
ഡീസൽ വിലവർധന; ചരക്കുകൂലി നാല് ശതമാനം കൂട്ടി ട്രാൻസ്പോർട്ട് സംഘടനകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ച​ര​ക്കു​നീ​ക്ക മേ​ഖ​ല നേ​രി​ടു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന ഉ​ട​മ​ക​ൾ. മേ​യ് 20 മു​ത​ലു​ള്ള മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ച​ര​ക്കു​കൂ​ലി നാ​ല് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചു.

ച​ര​ക്കു​നീ​ക്ക​ത്തി​ന്റെ ആ​കെ ചെ​ല​വി​ന്റെ 65 ശ​ത​മാ​ന​വും ഡീ​സ​ലി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​ന്ധ​ന വി​ല ഉ​യ​ർ​ന്ന​ത് ഈ ​മേ​ഖ​ല​യെ ത​ക​ർ​ച്ച​യു​ടെ വ​ക്കി​​ലെ​ത്തി​ച്ചെ​ന്നും ഒാ​ൾ ഇ​ന്ത്യ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ.​ഐ.​ടി.​ഡ​ബ്ല്യു.​എ) പ​റ​യു​ന്നു. ട്രാ​ൻ​സ്പോ​ർ​ട്ട് മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​നും ബാ​ങ്ക് വാ​യ്പ​ക​ളി​ൽ വീ​ഴ്ച വ​രു​ത്താ​തി​രി​ക്കാ​നും പു​തി​യ നി​ര​ക്കു​ക​ൾ വ്യാ​പാ​രി​ക​ളും വ്യ​വ​സാ​യി​ക​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടാ​തെ, പ​ല​യി​ട​ങ്ങ​ളി​ലും ഡീ​സ​ൽ ക്ഷാ​മം​മൂ​ലം ട്ര​ക്കു​ക​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ച​ര​ക്കു​ക​ൾ എ​ത്താ​ൻ വൈ​കി​യാ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​ക​ൾ​ക്ക് മേ​ൽ പി​ഴ ചു​മ​ത്ത​രു​തെ​ന്നും എ.​ഐ.​ടി.​ഡ​ബ്ല്യു.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഡീ​സ​ൽ ഇ​ത​ര ഘ​ട​ക​ങ്ങ​ളു​ടെ വി​ല​യും വ​ലി​യ​തോ​തി​ൽ ഉ​യ​ർ​ന്ന​തി​നാ​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ട്ര​ക്കു​ക​ളി​ൽ പു​ക മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​യ​നി​യു​ടെ വി​ല ര​ണ്ട് മാ​സ​ത്തി​നി​ടെ ഇ​ര​ട്ടി​യാ​യി. ട​യ​ർ വി​ല അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം ഉ​യ​രു​ക​യും ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ടോ​ൾ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​ത് പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം​കൂ​ട്ടി. ഇ​ന്ത്യ​ൻ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് മേ​ഖ​ല നേ​രി​ടു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം ഉ​ൾ​ക്കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ന്മ​ക്കാ​യി വ്യ​വ​സാ​യ ലോ​കം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diesel priceIndia NewsLatest News
News Summary - Transport organizations increase freight rates by 4 percent due to diesel price hike
Next Story