Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതഹിൽരമണിയുടെ...

തഹിൽരമണിയുടെ സ്ഥലംമാറ്റം: യുക്​തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലെന്ന്​ കൊളീജിയം

text_fields
bookmark_border
തഹിൽരമണിയുടെ സ്ഥലംമാറ്റം: യുക്​തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലെന്ന്​ കൊളീജിയം
cancel

ന്യൂഡൽഹി: രാജിവെച്ച മദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ വിജയ​ കെ. തഹിൽരമണിയുടെ സ്ഥലംമാറ്റ വിവാദത്തിൽ വിശദീക രണവുമായി സുപ്രീംകോടതി കൊളീജിയം. തഹിൽരമണിയെ മേഘാലയ ഹൈകോടതിയിലേക്ക്​ ​മാറ്റിയ തീരുമാനത്തിലാണ്​​ വിശദീകരണം ​. സ്ഥലംമാറ്റത്തെ തുടർന്ന് ജസ്​റ്റിസ്​​ തഹിൽരമണി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥലംമാറ്റം യുക്​തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്​. ആവശ്യമെങ്കിൽ കാരണങ്ങൾ വെളിപ്പെടുത്തും. കൊളീജിയം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്​ ഇതെ ന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

രാജ്യത്തെ ഹൈകോടതികളിലെ ഏറ്റവും മുത ിർന്ന ജഡ്​ജിമാരിൽ ഒരാളായ ജസ്​റ്റിസ്​ തഹിൽ രമണിയെ ​ചെറിയ ഹൈകോടതിയായ മേഘാലയയിലേക്ക്​ മാറ്റിയത്​ ചർച്ചയായിരുന്നു. ജഡ്​ജിമാരുടെ എണ്ണത്തിൽ രാജ്യത്തെ ഹൈകോടതികളിൽ നാലാംസ്ഥാനമാണ്​ മദ്രാസ്​ ഹൈകോടതിക്കുള്ളത്​. ഒന്നര നൂറ്റാണ്ട്​ പിന്നിട്ട ഏറ്റവും പഴയ ഹൈകോടതികളിലൊന്നായ ഇവിടെ 75 ജഡ്​ജിമാരെ വ​െര നിയമിക്കാം. നിലവിൽ 57 ജഡ്​ജിമാരുണ്ട്​. എന്നാൽ, ചീഫ്​ ജസ്​റ്റിസടക്കം മൂന്ന്​ ജഡ്​ജിമാർ മാത്രമാണ്​ മേഘാലയ ഹൈകോടതിയിലുള്ളത്​.

ആഗസ്​റ്റ്​ 28നാണ്​ മേഘാലയ ചീഫ്​ ജസ്​റ്റിസ്​ എ​.കെ. മിത്തലിനെ മദ്രാസ്​ ഹൈകോടതിയിലേക്കും ജസ്​റ്റിസ്​ തഹിൽരമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റി കൊളീജിയം ഉത്തരവിട്ടത്​. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ്​ നടപടിയെന്നാണ്​ വിശദീകരണം. മേഘാലയയിലേക്ക്​ പോകുന്നതിന്​ തനിക്ക്​ പ്രയാസമുണ്ടെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്​ സെപ്​റ്റംബർ രണ്ടിനാണ്​ ജസ്​റ്റിസ്​ തഹിൽരമണി കൊളീജിയത്തിന്​ അപേക്ഷ നൽകിയത്​. എന്നാൽ സെപ്​റ്റംബർ മൂന്നിന്​ ചേർന്ന കൊളീജിയം അപേക്ഷ നിരാകരിച്ചു.

2001 ജൂൺ 26ന്​ 43ാം വയസ്സിലാണ്​ ജസ്​റ്റിസ്​ തഹിൽരമണി ബോം​ബെ ഹൈകോടതി ജഡ്​ജിയായി നിയമിതയായത്​. പിന്നീട്​ രണ്ടുതവണ ആക്​റ്റിങ്​ ചീഫ്​ ജസ്​റ്റിസായി. 2018 ആഗസ്​റ്റ്​ 12ന്​​ മദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായി​. 2020 ഒക്​ടോബർ രണ്ടുവരെ സർവിസ്​ കാലാവധിയുണ്ട്​. സുപ്രീംകോടതി ജഡ്​ജി പദവിക്കും സാധ്യത നിലനിൽക്കേയാണ്​ രാജി. ഇവരുടെ രാജി അംഗീകരിക്കുന്നപക്ഷം രാജ്യത്തെ ഹൈകോടതി വനിത ചീഫ്​ ജസ്​റ്റിസുമാരുടെ എണ്ണം ഒന്നായി കുറയും. ജമ്മു-കശ്​മീർ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ഗീത മിത്തൽ മാത്രമാകും അവശേഷിക്കുന്ന വനിത ചീഫ്​ ജസ്​റ്റിസ്​.

ജസ്​റ്റിസ്​ തഹിൽരമണി മുംബൈ ഹൈകോടതി ചീഫ്​ ജസ്​റ്റിസായിരി​െക്കയാണ്​ ബിൽകീസ്​ ബാനു കൂട്ടബലാത്സംഗ കേസിലെയും ഗുജറാത്ത്​ കലാപത്തിനിടെ ബിൽകീസ് ​ബാനുവി​​​​െൻറ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച്​ വിധിപ്രസ്​താവിച്ചത്​. ഈ കേസിലെ അഞ്ച്​ പൊലീസ്​ ഒാഫിസർമാരും രണ്ട്​ ഡോക്​ടർമാരും ഉൾപ്പെട്ട ​ പ്രതികളെ വെറുതെവിട്ട കീഴ്​കോടതി നടപടി റദ്ദാക്കി ശിക്ഷവിധിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtindia newsColligiumVijay k Tahilramani
News Summary - Transfer Of Judges For Cogent Reasons-india news
Next Story