വാരണാസി: ഉത്തർപ്രദേശിെൽ അസംഗഡ് ജില്ലയിൽ പരിശീലക വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. സാരയ്മീർ െപാലീസ് സ്റ്റേഷന് കീഴിലെ കുഷ്വപുരവ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലിൽ തകർന്നുവീഴുകയായിരുന്നു.
ഗ്രാമവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ട്രെയിനി പൈലറ്റിെൻറ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. പരിശീലക വിമാനമാണ് തകർന്നുവീണതെന്നും ട്രെയിനി പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും അസംഗഡ് എസ്.പി സുധീർ കുമാർ പറഞ്ഞു.