ട്രെയിനിൽ വരുന്നു ആവി പറക്കുന്ന ഭക്ഷണം
text_fieldsന്യൂഡൽഹി: ട്രെയിൻ ഭക്ഷണത്തെക്കുറിച്ച അവസാനിക്കാത്ത പരാതിക്ക് പരിഹാരവുമായി റെയിൽവേ. തൽസമയം പാചകം ചെയ്ത ആവി പറക്കുന്ന രുചികരമായ ഭക്ഷണം ഒാരോ രണ്ടു മണിക്കൂറിലും യാത്രക്കാർക്ക് വിളമ്പാനാണ് പദ്ധതി. ഇതിനായി വിവിധ റെയിൽവേ സ്റ്റേഷനുകൾക്കുസമീപം ബേസ് കിച്ചണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ കാറ്ററിങ്ങുമായി ബന്ധപ്പെട്ട യോഗത്തിൽ റെയിൽവേമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഇൗ കിച്ചണുകളിൽ അതാതു സമയം തയാറാക്കുന്ന ഭക്ഷണം ഒാരോ രണ്ടു മണിക്കൂറിലും ട്രെയിനുകളിലെത്തിക്കും.
വിമാനയാത്രക്കാർക്കുപോലും ലഭിക്കാത്ത സൗകര്യമാണിതെന്ന് മന്ത്രി പറഞ്ഞു. മികച്ച കാറ്ററിങ് സേവനം ലഭ്യമാകുന്ന റെയിൽവേ കേന്ദ്രങ്ങളുടെ റോഡ് മാപ്പിന് രൂപം നൽകാനാണ് െഎ.ആർ.സി.ടി.സിയുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും കാറ്ററിങ് സംഘങ്ങളുടെയും യോഗം ചേർന്നത്. ഭക്ഷണത്തിന് അമിതനിരക്ക് ഇൗടാക്കുന്ന പ്രശ്നവും ചർച്ച ചെയ്തു. ട്രെയിൻ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളുടെ സമഗ്ര പരിഹാരത്തിന് പുതിയ കാറ്ററിങ് നയത്തിന് രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
