റദ്ദാക്കേണ്ടതില്ല; ട്രെയിൻ ടിക്കറ്റിന് പണം നേരിട്ട് അക്കൗണ്ടിൽ
text_fieldsന്യൂഡൽഹി: കോവിഡ് വിലക്കിൽ ട്രെയിൻ യാത്ര റദ്ദാക്കപ്പെട്ടതോടെ ടിക്കറ്റ് ബുക്ക് ചെ യ്തവർക്ക് പണം പൂർണമായി തിരികെ നൽകി ഐ.ആർ.സി.ടി.സി. ഓൺലൈനായി ടിക്കറ്റെടുത്തവർ റദ്ദാക്കിയില്ലെങ്കിലും അക്കൗണ്ടിൽ പണം തിരികെയെത്തുമെന്ന് അധികൃതർ അറിയിച്ചു. കൗണ്ടർ വഴി എടുത്ത ടിക്കറ്റുകൾ റദ്ദാക്കാനുള്ള കാലാവധി ജൂൺ 21 വരെയാക്കി നേരത്തേ നീട്ടിയിരുന്നു.
ടിക്കറ്റ് റദ്ദാക്കുേമ്പാൾ തിരികെ ലഭിക്കുന്ന പണം കുറയാൻ സാധ്യതയുള്ളതിനാൽ ഓൺലൈനായി ടിക്കറ്റെടുത്തവർ റദ്ദാക്കരുതെന്നും മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് എല്ലാ സർവിസുകളും കേന്ദ്രം റദ്ദാക്കിയത്.
