രാജ്യത്ത് മാർച്ച് 31 വരെ ട്രെയിനില്ല
text_fieldsന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. മാർച്ച് 31 വരെ പാസഞ്ചർ തീവണ്ടികളുടെ ഗതാഗതം നിർത്തിവെക്കാനാണ് റെയിൽവേയുടെ തീരുമാനം. കോവിഡ് 19 വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
Indian Railways cancels all passenger trains till March 31, due to #Coronavirus. pic.twitter.com/sKY70sU8v1
— ANI (@ANI) March 22, 2020
400 മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയാലുടൻ സർവീസ് നിർത്താനാണ് ഇന്ത്യൻ റെയിൽവേയുടെ ഉത്തരവ്.
ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണ് റെയിൽവേയുടെ നീക്കം. ജാർഖണ്ഡ്, പശ്ചിമബംഗാൾ സർക്കാറുകൾ തങ്ങളുടെ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ-ജബൽപൂർ ഗോൾഡൻ എകസ്പ്രസിലെ നാല് പേർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തിയിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.