Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ പാളത്തിൽ...

പഞ്ചാബിൽ പാളത്തിൽ നി​ന്നവ​രിലേക്ക്​ ട്രെയിൻ പാഞ്ഞുകയറി 61 മരണം

text_fields
bookmark_border
പഞ്ചാബിൽ പാളത്തിൽ നി​ന്നവ​രിലേക്ക്​ ട്രെയിൻ പാഞ്ഞുകയറി 61 മരണം
cancel

അ​മൃ​ത്​​സ​ർ​: പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​ർ​ ജോധ പതക്കിൽ ​ദ​സ​റ ഉ​ത്സ​വ​ത്തി​​​​​െൻറ ഭാ​ഗ​മാ​യി നടന്ന രാ​വ​ണ​​​​​െൻറ രൂപം ക​ത്തി​ക്ക​ൽ ച​ട​ങ്ങ്​ കാ​ണാ​ൻ റെ​യി​ൽ​പാ​ള​ത്തി​ൽ നി​ന്ന​വ​രു​ടെ​മേ​ൽ ട്രെ​യി​ൻ പാ​ഞ്ഞു​ക​യ​റി 61 പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. 72 പേർക്ക്​ പരിക്കേറ്റു.

Amritsar trian Accident

ചൗ​ര ബ​സാ​റി​ന്​ സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ൾ​ പ​ട​ക്കം പൊ​ട്ടി​ച്ച്​ ‘രാവണ ദഹനം’ ചടങ്ങ്​ നടത്തു​േമ്പാൾ ഇതുകാണാനായി മൈ​താ​ന​ത്തും പാ​ള​ത്തി​ലു​മാ​യി മുന്നൂറോളം പേർ കൂ​ടി​യി​രു​ന്നു. ജ​ല​ന്ധ​റി​ൽ​നി​ന്ന്​ അ​മൃ​ത്​​സ​റി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ഇവർക്കിടയിലേക്ക്​ പാഞ്ഞുകയറുകയായിരുന്നു. പ​ട​ക്കം പൊ​ട്ടി​യ ശ​ബ്​​ദ​ത്തി​ൽ ​െട്ര​യി​ൻ വ​ന്ന​ത്​ അ​റി​ഞ്ഞി​ല്ല. ദുരന്തസമയത്തുതന്നെ തൊട്ടടുത്ത ട്രാക്കിലൂടെ ​എതിർവശത്തുനിന്ന്​ മറ്റൊരു െട്രയിൻ വന്നതിനാൽ ആളുകൾക്ക്​ രക്ഷപ്പെടാൻ കഴിയാതെപോയെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു.

മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ഭയാനക ദൃശ്യമായിരുന്നു ഒാടിക്കൂടിയ നാട്ടുകാർക്ക്​ കാണാനായത്​. അമൃത്​സർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്​.

ഇതിനിടെ, അമേരിക്കൻ പര്യടനത്തിലുള്ള ​െറയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ ദുരന്തവിവരം അറിഞ്ഞ്​ പരിപാടികൾ റദ്ദാക്കി നാട്ടിലേക്ക്​ തിരിച്ചു. ദുരന്തത്തിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. സം​ഭ​വ​ത്തി​ൽ ന​ടു​ക്കം പ്ര​ക​ടി​പ്പി​ച്ച പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​, മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ അ​ഞ്ചുല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsLatest Malayalam News
News Summary - Train runs 50 feared dead-India News
Next Story