Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്
cancel

ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ വികാരാബാദ് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കർണാടകയിലെ റായ്ച്ചൂർ സ്വദേശി സതീഷാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കോച്ചിൽ നിന്നും കൈവിട്ട് പോയതാണ് അപകടത്തിന് കാരണമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ സുരക്ഷ ഉദ്യോ​ഗസ്ഥർ ഉടനടി യുവാവിനെ രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഒരു ഭാ​ഗം തകർത്താണ് ഇയാളെ രക്ഷപ്പെടുത്തിയത്. പിന്നാലെ സതീഷിനെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Train platform broken to rescue trapped man at Vikarabad station
Next Story