ട്രെയിനിൽ സ്ത്രീകളുടെ കോച്ച് ഇനി മധ്യഭാഗത്ത്
text_fieldsന്യൂഡൽഹി: ട്രെയിനിൽ സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ച് ഇനി മുതൽ മധ്യഭാഗത്തായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന് പ്രത്യേക നിറവും നൽകും. അതുവഴി ഇൗ കോച്ച് പെെട്ടന്ന് തിരിച്ചറിയാനാകും. സബർബൻ, ദീർഘദൂര ട്രെയിനുകളിൽ ഒരുപോലെ ഇൗ രീതി നടപ്പാക്കും. 2018 വനിത സുരക്ഷ വർഷമായി റെയിൽവേ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ തീരുമാനം.
സ്ത്രീകളുടെ കോച്ചുകളിൽ സി.സി.ടി.വിയും ഏർപ്പെടുത്തും. ജനാലകളിൽ കൂടുതൽ സുരക്ഷിതമായ ഇരുമ്പുവല സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായുള്ള പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സമിതി ഇൗ വിഷയത്തിൽ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ഇൗ സമിതിയിൽ റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി ഉൾപ്പെടെ അംഗങ്ങളാണ്. തീരുമാനങ്ങൾ അന്തിമമായി നടപ്പാക്കാൻ വിവിധ റെയിൽവേ സോണുകളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധകരിലും ആർ.പി.എഫ് അംഗങ്ങളിലും വനിതകളെ ഉൾപ്പെടുത്തൽ, സ്ത്രീകൾ നിയന്ത്രിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം മൂന്നിൽനിന്ന് 100 എണ്ണമായി ഉയർത്തൽ, സ്റ്റേഷനുകളിൽ വനിതകൾക്ക് സൗകര്യപ്രദമായ ശുചിമുറികളും വസ്ത്രം മാറാനുള്ള ഇടങ്ങളും ഒരുക്കൽ തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
