ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയിൽവേ ജീവനക്കാർ മരിച്ചു
text_fieldsRepresentative Image
ചെന്നൈ: ആമ്പൂരിൽ റെയിൽപാളത്തിലെ സിഗ്നൽ തകരാർ പരിഹരിച്ച് മടങ്ങവേ ചരക്ക് ട്രെയിനിടിച്ച് രണ്ട് ജീവനക്കാർ തൽക്ഷണം മരിച്ചു. തിരുപ്പത്തൂർ എൻജിനീയർ മുരുകേശൻ (40), ടെക്നീഷ്യൻ ബിഹാർ സ്വദേശി പർവേഷ് കുമാർ (32) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. തിരുപ്പത്തൂർ ആമ്പൂർ കന്യകാപുരത്തിന് സമീപത്തെ റെയിൽവേ സിഗ്നലാണ് തകരാറിലായിരുന്നത്.
കനത്ത മഴയിൽ റെയിൽപാളത്തിലൂടെ നടന്നുപോകവേയാണ് ജോലാർപേട്ടയിൽനിന്ന് റനിഗുണ്ടയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിൻ ഇടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

