Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിലെ തീവെപ്പ്:...

ട്രെയിനിലെ തീവെപ്പ്: സെയ്​ഫിക്ക്​ കേരളവുമായി ബന്ധമില്ലെന്ന് പിതാവ്

text_fields
bookmark_border
elathur train fire
cancel

ന്യൂ​ഡ​ൽ​ഹി: ഷ​ഹ​റൂ​ഖ്​ സെ​യ്​​ഫി​ക്ക്​ കേ​ര​ള​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ പി​താ​വും നോ​യ്​​ഡ സ്വ​ദേ​ശി​യു​മാ​യ ഫ​ക്രു​ദ്ദീ​ൻ സെ​യ്​​ഫി. എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഷ​ഹ​റൂ​ഖ്​ സെ​യ്​​ഫി എ​ന്നൊ​രാ​ളെ​ക്കു​റി​ച്ച സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പി​താ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. 24കാ​ര​നാ​യ ത​ന്‍റെ മ​ക​നെ മാ​ർ​ച്ച്​ 31 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന്​ ഏ​പ്രി​ൽ ര​ണ്ടി​ന്​ ഫ​ക്രു​ദ്ദീ​ൻ ശ​ഹീ​ൻ​ബാ​ഗ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

എ​ല​ത്തൂ​രു​മാ​യി ‘ക​ണ​ക്​​ഷ​ൻ’ ഉ​ള്ള സെ​യ്​​ഫി​യാ​ണ്​ ഇ​തെ​ന്ന സം​ശ​യം ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഉ​യ​ർ​ന്ന​ത്. പി​താ​വി​ന്‍റെ പ​രാ​തി മു​ൻ​നി​ർ​ത്തി പൊ​ലീ​സ്​ ​ചൊ​വ്വാ​ഴ്ച സെ​യ്​​ഫി​യു​ടെ വീ​ട്ടി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബൈ​ൽ ഫോ​ൺ കോ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മ​ര​പ്പ​ണി​ക്കാ​ര​നാ​യ​ മ​ക​ൻ വീ​ട്ടി​ൽ​നി​ന്ന്​ 25 കി​ലോ​മീ​റ്റ​റി​ന​പ്പു​റ​ത്തേ​ക്ക്​ പോ​കാ​റി​​ല്ലെ​ന്ന്​ പി​താ​വ്​ ഫ​ക്രു​ദ്ദീ​ൻ പ​റ​ഞ്ഞു. കേ​ര​ള​വു​മാ​യി ബ​ന്ധ​മി​ല്ല. മു​മ്പ്​ കേ​ര​ള​ത്തി​ൽ പോ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ പോ​കേ​ണ്ട സാ​ഹ​ച​ര്യ​വു​മി​ല്ല. ഇം​ഗ്ലീ​ഷ്​ ക​ഷ്ടി​​ച്ചേ അ​റി​യൂ -പി​താ​വ്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fathertrain Fireshaharukh saify
News Summary - Train fire-Sayfis father says he has no connection with Kerala
Next Story