Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ നിന്ന​്​...

ഡൽഹിയിൽ നിന്ന​്​ വിദ്യാർഥികളുമായി ​ശ്രമിക്​ ട്രെയിൻ ബുധനാഴ്​ച പുറപ്പെടും

text_fields
bookmark_border
lockdown-train-service
cancel

ന്യൂ​ഡ​ൽ​ഹി: ​ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ശ്ര​മി​ക്​ ട്രെ​യി​ൻ ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ടും. ന്യൂ​ഡ​ൽ​ഹി സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ട്രെ​യി​ൻ പു​റ​പ്പെ​ടു​മെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ച്ച​ത്. 975 രൂ​പ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ജ​മ്മു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡെ​റാ​ഡൂ​ണി​ലും കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. 

കേ​ര​ള ഹൗ​സ്​ റ​സി​ഡ​ൻ​റ്​ ക​മീ​ഷ​ണ​ർ ജ​മ്മു, ഉ​ത്ത​രാ​ഖ​ണ്ഡ്​ സ​ർ​ക്കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രെ ഡ​ൽ​ഹി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്​്. പെ​ൺ​കു​ട്ടി​യ​ട​ക്കം 12 അം​ഗ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ്​ ജ​മ്മു​വി​ൽ കു​ടു​ങ്ങി​യ​ത്. ബാ​ക്കി സീ​റ്റി​ൽ നോ​ർ​ക്ക​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കും ഈ​ ​ട്രെ​യി​നി​ൽ പോ​കാം. പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്കാ​യി ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​​ ​അ​റി​യി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ട​ച്ചതോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ​ ​പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രു​ന്നു. ന​ട​പ​ടി വൈ​കു​ക​യും ട്രെ​യി​നി​നെ കു​റി​ച്ച്​ ഉ​റ​പ്പ്​ ല​ഭി​ക്കാ​തി​രി​ക്കും ചെ​യ്​​​ത​തോ​ടെ മേ​യ്​ 17ന്​ ​കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ടു​മെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ട്രെ​യി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidShramik trainKerala News
News Summary - train from delhi to kerala
Next Story