Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് മണിക്കൂറോളം ട്രെയിൻ വൈകി; യാത്രക്കാരന് 35000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

text_fields
bookmark_border
https://www.madhyamam.com/tags/indian-railway
cancel

ന്യൂഡല്‍ഹി: ട്രെയിൻ 9 മണിക്കൂറോളം വൈകിയതിനെ തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിൽ 35000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. ടാറ്റാനഗറില്‍ നിന്ന് സംഭല്‍പൂരിലേക്കുള്ള യാത്രക്കിടെയാണ് ട്രെയിന്‍ 8 മണിക്കൂറും 48 മിനിറ്റും വൈകിയത്. സംഭവത്തില്‍ യാത്രാക്കാരന് 35000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജാര്‍ഖണ്ഡിലെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. കൂടാതെ കോടതിച്ചെലവായി 5000 രൂപ കൂടി നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

2024 സെപ്റ്റംബര്‍ 23-നാണ് സഞ്ജയ് കുമാര്‍ ടാറ്റാനഗറില്‍ നിന്ന് സംഭല്‍പൂരിലേക്ക് ഇസ്പാത് എക്സ്പ്രസില്‍ യാത്ര ചെയ്യാന്‍ രണ്ട് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ടാറ്റാനഗറില്‍ നിന്ന് രാവിലെ 10.18-ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.50-ന് സംഭല്‍പൂരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ വൈകിയാണ് ഓടിയത്. ഒടുവില്‍ 8 മണിക്കൂറും 48 മിനിറ്റും വൈകിയാണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. യാത്ര വൈകിയതുമൂലം തനിക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് കാണിച്ച് സഞ്ജയ് കുമാര്‍ 4.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.

ഈ വിഷയം റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ ആക്ടിന്റെ പരിധിയില്‍ വരുമെന്നും ഉപഭോക്തൃ കമ്മീഷന് ഇതില്‍ അധികാരപരിധിയില്ലെന്നും കാണിച്ച് റെയില്‍വേ പരാതിയെ എതിര്‍ത്തു. എന്നാല്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന് ഈ കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

ട്രെയിന്‍ വൈകിയത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ടാണെന്ന് തെളിയിക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും, ട്രെയിനുകള്‍ വൈകിയാല്‍ അതിനുള്ള ന്യായമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ റെയില്‍വേ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യം കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് സഞ്ജയ് കുമാറിന്റെ പരാതി ഭാഗികമായി അംഗീകരിച്ച കമ്മീഷന്‍, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 30000 രൂപയും കോടതിച്ചെലവായി 5000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഈ തുക നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ ഉത്തരവ് തീയതി മുതല്‍ വാര്‍ഷിക പലിശയായി 12 ശതമാനം കൂടി ചേര്‍ത്ത് നല്‍കേണ്ടതാണെന്നും കമ്മീഷൻ വ്യക്തമാ്ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - train delayed by 9 hours Railways ordered to pay Rs 35,000 to passenger
Next Story