Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ ഏഴര മണിക്കൂർ...

ട്രെയിൻ ഏഴര മണിക്കൂർ വൈകി; 400ഒാളം വിദ്യാർഥികൾക്ക്​ നീറ്റ്​ പരീക്ഷ നഷ്​ടം

text_fields
bookmark_border
Exams-students
cancel

ബം​ഗ​ളൂ​രു: ട്രെ​യി​ൻ ഏ​ഴ​ര മ​ണി​ക്കൂ​ർ വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ ക​ർ​ണാ​ട​ക​യി​ൽ 400ഒാ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​യി​ല്ല. ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു വ​ഴി മൈ​സൂ​രു​വി​ലെ​​ത്തു​ന്ന ഹം​പി എ​ക്​​സ്​​പ്ര​സ്​ (16591) വൈ​കി​യ​തോ​ടെ​യാ​ണ്​ വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര, ബെ​ള്ളാ​രി മേ​ഖ​ല​ക​ളി​​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ പ്ര​വേ​ശ​ന​ത്തി​​​െൻറ ദേ​ശീ​യ​ത​ല​ത്തി​ലെ യോ​ഗ്യ​ത പ​രീ​ക്ഷ ന​ഷ്​​ട​മാ​യ​ത്.

ട്രെ​യി​ൻ വൈ​കി​യ​തു​കാ​ര​ണം ത​ങ്ങ​ളു​ടെ അ​വ​സ​രം ന​ഷ്​​ട​പ്പെ​ട്ട​ത്​ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ​ക്ക്​ ഒാ​ൺ​ലൈ​നി​ൽ ട്വീ​റ്റും ടാ​ഗു​മൊ​ക്കെ​യാ​യി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. റെ​യി​ൽ​വേ​യു​ടെ അ​നാ​സ്​​ഥ വി​ദ്യാ​ർ​ഥി​ക​ളെ പെ​രു​വ​ഴി​യി​ലാ​ക്കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നെ​തി​രെ മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ട്വീ​റ്റ്​ വ​ന്ന​തോ​ടെ വി​ഷ​യം രാ​ഷ്​​ട്രീ​യ​മ​യ​മാ​വു​ക​യും ചെ​യ്​​തു.

വിദ്യാർഥികൾക്ക്​ വീണ്ടും അവസരം നൽകണമെന്ന്​ മുഖ്യമന്ത്രി
ബംഗളൂരു: ഹംപി എക്​സ്​പ്രസ്​ ഏഴര മണിക്കൂർ വൈകിയതു കാരണം നീറ്റ്​ പരീക്ഷ നഷ്​ടമായ വിദ്യാർഥികൾക്ക്​ വീണ്ടും അവസരം നൽകണമെന്ന്​ മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു.

നൂറു കണക്കിന്​ വിദ്യാർഥികളാണ്​ ട്രെയിൻ വൈകിയതു കാരണം പ്രയാസത്തിലായത്​. ഇതിന്​ പുറമെ, അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങൾ മാറ്റി വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്​ടിച്ചതായും കുറ്റപ്പെടുത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽ മന്ത്രി പിയൂഷ്​ ഗോയൽ, മാനവവിഭവ ശേഷി മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവസരം നഷ്​ടമായ വിദ്യാർഥികളെ നീറ്റ്​ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

സംഭവം നിർഭാഗ്യകരമായെന്നും വിഷയം വകുപ്പുതല ഉദ്യോഗസ്​ഥരുമായി കൂടിയാലോചിക്കുമെന്നും കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഇ. തുക്കാറാം പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണത്താൽ അവസരം നഷ്​ടമായ വിദ്യാർഥികളുടെ അക്കാദമിക ഭാവി മുന്നിൽക്കണ്ട്​ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയും രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiexamkarnatakaTrain delayed
News Summary - Train Delayed: 500 student not Attend NEET Exam -India News
Next Story