Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലേക്ക് പോയ...

യു.പിയിലേക്ക് പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി ഒഡീഷയിലെത്തി

text_fields
bookmark_border
യു.പിയിലേക്ക് പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി ഒഡീഷയിലെത്തി
cancel

റൂര്‍ക്കേല: അന്തർസംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്. 

ഉത്തര്‍പ്രദേശിലെ ഖോരക്പൂരായിരുന്നു ട്രെയിൻ എത്തിച്ചേരേണ്ട സ്ഥലം. എന്നാല്‍ ഒഡീഷയിലെ റൂര്‍ക്കേലയിലാണ് ട്രെയിൻ എത്തിയത്​. ട്രെയിൻ റൂര്‍ക്കലയിലെത്തിയ ശേഷമാണ് യാത്രക്കാര്‍ പോലും വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.

ഖോരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കലയിലേക്ക്. എന്നാൽ, വഴിതെറ്റിഓടിയെന്ന ആരോപണം റെയിൽവേ നിഷേധിക്കുന്നു. ചില ട്രെയിനുകൾ ബിഹാറിനായി റൂർക്കല വഴി വഴിതിരിച്ചുവിട്ടതാണ്. തിരക്കൊഴിവാക്കാനായിരുന്നു ഇത്- റെയിൽവേ അധികൃതർ പ്രതികരിച്ചു. 

അതേസമയം യാത്രക്കാരെ തിരിച്ച് ഖൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനി​​െൻറ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. റെയില്‍വെയുടെ അറിയിപ്പും കാത്തിരിക്കുകയാണ് റൂര്‍ക്കലയില്‍ അകപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayindia newssramik train
News Summary - Train Carrying Migrants From Maharashtra to UP Ends up in Odisha
Next Story