Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ, വ്യോമ ഗതാഗതം...

ട്രെയിൻ, വ്യോമ ഗതാഗതം മെയ്​ 3ന്​ ശേഷവും പുനഃരാരംഭിച്ചേക്കില്ല

text_fields
bookmark_border
ട്രെയിൻ, വ്യോമ ഗതാഗതം മെയ്​ 3ന്​ ശേഷവും പുനഃരാരംഭിച്ചേക്കില്ല
cancel

ന്യൂഡൽഹി: രാജ്യത്ത്​ പ്രഖ്യാപിച്ച 40 ദിവസത്തെ ലോക്​ഡൗൺ മെയ്​ മൂന്നിന്​ അവസാനിച്ചാലും ട്രെയിൻ, വ്യോമ ഗതാഗതം പുനഃരാരംഭിക്കില്ലെന്ന്​ സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങി​​​െൻറ നേതൃത്വത്തിൽ ച േർന്ന മന്ത്രിമാരുടെ യോഗത്തിലാണ്​ ഇതുസംബന്ധിച്ച ചർച്ചയുണ്ടായത്​. ടെക്​സ്​റ്റൈൽ മന്ത്രി സ്​മൃതി ഇറാനിയും വ് യോമയാന മന്ത്രി ഹർദീപ്​ പുരിയും യോഗത്തിൽ പ​ങ്കെടുത്തിരുന്നു.

മെയ്​ 15 മുതൽ വ്യോമ ഗതാഗതം ആരംഭിക്കാനാണ്​ നിലവിൽ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്​. വ്യോമ ഗതാഗതം പുനഃരാരംഭിക്കുന്നത്​ സംബന്ധിച്ച്​ ചർച്ചയുണ്ടായെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഹർദീപ്​ പുരി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചകൾക്ക്​ ശേഷമാവും എടുക്കുകയെന്നാണ്​ സൂചന.

നേരത്തെ, മെയ്​ നാല്​ മുതൽ ആഭ്യന്തര വിമാന സർവീസുകളുടേയും ജൂൺ ഒന്ന്​ മുതൽ അന്താരാഷ്​ട്ര സർവീസുകളുടേയും ബുക്കിങ്​ എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ഇതിന്​ പിന്നാലെ സർക്കാറി​​​െൻറ ഉത്തരവിന്​ ശേഷം മാത്രം ബുക്കിങ്​ തുടങ്ങിയാൽ മതിയെന്ന നിർദേശം വിമാന കമ്പനികൾക്ക്​ വ്യോമയാന മന്ത്രാലയം നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lock down
News Summary - Train and flight service after lockdown-India news
Next Story