ആധാർ നമ്പർ പരസ്യപ്പെടുത്തൽ: ട്രായ് ചെയർമാെൻറ മകൾക്കും ഭീഷണി
text_fieldsന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ എസ്.എസ് ശർമയുടെ മകൾക്കും ഭീഷണി. ശർമയുടെ മകൾ കവിത ശർമയെ ഹാക്കർമാർ മെയിൽ സന്ദേശം വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ശർമയുടെ മെയിൽ ചോർത്തിയതുവഴി അദ്ദേഹത്തിെൻറ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ട് എപ്പോൾ വേണണമെങ്കിലും ചോർത്തപ്പെടാമെന്ന അവസ്ഥയിലാണെന്നും ഇൗമെയിൽ സന്ദേശത്തിൽ പറയുന്നു.
ശർമയുടെ നിലവിലുള്ള അക്കൗണ്ടുകൾ ഒഴിവാക്കിയില്ലെങ്കിൽ അതിൽ നിന്നും സുപ്രധാന രേഖകൾ ചോരുമെന്നും ഭീഷണിയുണ്ട്.
ശർമയുടെ സ്വകാര്യ മൊബൈൽ ഫോണിൽ മാൽവെയർ സ്ഥാപിച്ചിട്ടുണ്ട്. ഇനിമുതൽ അദ്ദേഹത്തിെൻറ സംഭാഷണങ്ങൾ തടയുകയും അത് സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നും 24 മണിക്കൂറിനകം മറുപടി ലഭിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും ഹാക്കർമാർ താക്കീത് ചെയ്യുന്നു. നിയമ ഏജൻസികളുടെ സഹായം തേടി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ അത് ദോഷകരമാകുമെന്നും ഭീഷണിയുണ്ട്.
കഴിഞ്ഞദിവസമാണ് എസ്.എസ് ശർമ ആധാർ നമ്പർ വെളിപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചത്. ഹാക്കർമാർ അന്നുതന്നെ അദ്ദേഹത്തിെൻറ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയിരുന്നു.