Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു റിഫൈനറി സ്ഫോടനം: ചികിത്സയിലുണ്ടായിരുന്നയാളും മരിച്ചു; കുടുംബത്തിന് 1.2 കോടി നഷ്ടപരിഹാരം

text_fields
bookmark_border
1.2 കോ​ടി ന​ഷ്ട​പ​രി​ഹാ​രം
മംഗളൂരു റിഫൈനറി സ്ഫോടനം: ചികിത്സയിലുണ്ടായിരുന്നയാളും മരിച്ചു; കുടുംബത്തിന് 1.2 കോടി നഷ്ടപരിഹാരം
cancel
camera_alt

രാ​ജേ​ഷ് ഡി​സി​ൽ​വ, പ്ര​ശാ​ന്ത് ശ​ങ്ക​ർ

മം​ഗ​ളൂ​രു: സെ​പ്റ്റം​ബ​ർ 30 ന് ​മം​ഗ​ളൂ​രു റി​ഫൈ​ന​റീ​സ് ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡ് (എം.​ആ​ർ.​പി.​എ​ൽ) ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ശ​നി​യാ​ഴ്ച നി​ര്യാ​ത​നാ​യി.

സൂ​റ​ത്ത്ക​ലി​ലെ രാ​ജേ​ഷ് ഡി​സി​ൽ​വ​യാ​ണ്(42) മ​രി​ച്ച​ത്. എം.​ആ​ർ.​പി.​എ​ൽ ഫേ​സ് മൂ​ന്നി​ലെ കോ​ക്ക​ർ ഹൈ​ഡ്രോ ട്രീ​റ്റി​ങ് യൂ​നി​റ്റി​ൽ (സി​എ​ച്ച്ടി​യു) ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ഡി​സി​ൽ​വ. ഹാ​ലി​യ​ങ്ങാ​ടി സ്വ​ദേ​ശി മ​നീ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു.

ബാ​പ്റ്റി​സ്റ്റ് ഡി​സി​ൽ​വ​യു​ടെ ര​ണ്ട് ആ​ൺ​മ​ക്ക​ളി​ലും മൂ​ന്ന് പെ​ൺ​മ​ക്ക​ളി​ലും ഒ​രാ​ളാ​യ രാ​ജേ​ഷ് ഡി​സി​ൽ​വ അ​വി​വാ​ഹി​ത​നാ​ണ്. സൂ​റ​ത്ത്ക​ലി​ലെ ഇ​ഡി​യ ഗ്രാ​മ​ത്തി​ലെ കാ​ന​യി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളാ​യി എം.​ആ​ർ.​പി.​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

രാ​ജേ​ഷ് ഡി​സി​ൽ​വ​യു​ടെ കു​ടും​ബ​ത്തി​ന് 1.2 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് എം.​ആ​ർ.​പി.​എ​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​ശാ​ന്ത് ശ​ങ്ക​ർ പൊ​തു​വാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ഈ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഞ​ങ്ങ​ൾ അ​ഗാ​ധ​മാ​യി ഖേ​ദി​ക്കു​ന്നു. കു​ടും​ബ​ത്തി​ന് ഞ​ങ്ങ​ൾ പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കു​ക​യും 1.2 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ചെ​യ്യും.

അ​വ​ർ ഞ​ങ്ങ​ളു​ടെ സ്വ​ന്തം കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ്, ന​ഷ്ട​ത്തി​ൽ ഞ​ങ്ങ​ൾ ശ​രി​ക്കും ദുഃ​ഖി​ത​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ ദി​വ​സം മ​രി​ച്ച മ​നീ​ഷി​ന്റെ കു​ടും​ബ​ത്തി​നും 1.2 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tragedy at Mangaluru Refinery
Next Story