Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആംബുലൻസിന്​...

ആംബുലൻസിന്​ വഴിയൊരുക്കാൻ രാഷ്​ട്രപതിയുടെ വാഹനവ്യഹം തടഞ്ഞു; പൊലീസുകാരന്​​ അഭിനന്ദനപ്രവാഹം

text_fields
bookmark_border
ആംബുലൻസിന്​ വഴിയൊരുക്കാൻ രാഷ്​ട്രപതിയുടെ വാഹനവ്യഹം തടഞ്ഞു; പൊലീസുകാരന്​​ അഭിനന്ദനപ്രവാഹം
cancel

ബംഗളൂരു: ആംബുലൻസിന്​ വഴിയൊരുക്കുന്നതിന്​​ ​രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക്​ പൊലീസുകാരന്​ മേലുദ്യോഗസ്ഥരുടെ അഭിനന്ദനപ്രവാഹം. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിൽ ജോലി ചെയ്​ത പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ എം.എൽ നിജലിംഗപ്പയാണ്​ ആംബുലൻസിന്​ വഴിയൊരുക്കാൻ ബൈപാസിൽ രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിർത്തിയത്​.

ബംഗളൂരു മെട്രോ ഉദ്​ഘാടനത്തിനെത്തിയ രാഷ്​ട്രപതി പ്രണബ്​ മുഖർജി രാജ്​ ഭവനിലേക്ക്​ യാത്ര ചെയ്യുന്നതിനിടെയാണ്​ നിജലിംഗപ്പ വാഹനം തടഞ്ഞത്​. രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ്​ സമീപത്തെ എച്ച്​.എ.എൽ ആശുപത്രിയിലേക്കാണെന്ന്​ അറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി. തിരക്കേറിയ ബൈപാസിൽ തടസമില്ലാതെ ആംബുലൻസിന്​ കടന്നുപോകാൻ ശരനിമിഷത്തിൽ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു. 
  പൂർണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിർവഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്​റ്റ്​  ട്രാഫിക്​ ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ അഭയ്​ ഗോയൽ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന്​ പൊലീസ്​ കമീഷണർ പ്രവീൺ സൂധും ട്വിറ്ററിലൂടെ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic copBangalore NewsPresident's convoy
News Summary - Traffic cop stops President's convoy to let ambulance pass, wins hearts, reward
Next Story