Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chandini chowk road
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ ചാന്ദ്​നി...

ഡൽഹിയിലെ ചാന്ദ്​നി ചൗക്​ റോഡിൽ വാഹനങ്ങൾക്ക്​ നിയന്ത്രണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രശസ്​തവും പുരാതനവുമായ ചാന്ദ്​നി ചൗക്​ റോഡിൽ വാഹനഗതാഗത്തിന്​ നിയ​ന്ത്രണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന തിരക്കേറിയ റോഡിൽ രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെ​ ഗതാഗതം അനുവദിക്കില്ല.

ഈ സമയങ്ങളിൽ വാഹനഗതാഗതം പാടില്ലെന്ന ബോർഡുകൾ ഇവിടെ സ്​ഥാപിക്കും. അതേസമയം, ഫയർ ഫോഴ്​സ്​, ആംബുലൻസുകൾ, രോഗികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങൾ തുടങ്ങിയവക്ക്​ നിയന്ത്രണമില്ല​. ഇതിന്​ സമീപത്തെ റോഡുകളിലും ഗതാഗതം അനുവദിക്കും.

തിരക്കേറിയ ചാന്ദ്‌നി ചൗക്ക്​ വികസിപ്പിക്കുന്നതിൽ ഗതാഗതം വലിയ പ്രശ്​നമായിരുന്നു. ചെങ്കോട്ടയിൽനിന്ന് ഫത്തേപുരി പള്ളി വരെ നീളുന്ന 1.3 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ 2018 ഡിസംബർ മുതൽ വികസനപ്രവർത്തനം നടക്കുന്നുണ്ട്​.

2020 നവംബറോടെ ഇത് പൂർത്തീകരിക്കാൻ ലക്ഷ്യമി​ട്ടെങ്കിലും കോവിഡ്​ കാരണം നീണ്ടുപോയി. ഈ വർഷം ആദ്യം 99 കോടി രൂപയുടെ സൗന്ദര്യവത്കരണ പദ്ധതി പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new delhiChandni chowk
News Summary - Traffic control on Chandni Chowk Road in Delhi
Next Story