Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ പണിമുടക്ക്...

ദേശീയ പണിമുടക്ക് മാർച്ച് 28-29ലേക്ക് മാറ്റി

text_fields
bookmark_border
ദേശീയ പണിമുടക്ക് മാർച്ച് 28-29ലേക്ക് മാറ്റി
cancel

ന്യുഡൽഹി: ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാർച്ച് 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.

പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക് നടത്താൻ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്. യു.പിയിൽ നിയമസഭയിലേക്കും തമിഴ്നാട്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ്​ ഈ സമയത്താണ്.

നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. ഇത് പരിഗണിച്ചാണ് നീട്ടി​വെക്കൽ. ഐ.എൻ.ടി.യുസി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strike
News Summary - Trade unions postpone national strike to March 28-29
Next Story