Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണം മണക്കുന്ന ആ...

മരണം മണക്കുന്ന ആ സഞ്ചാരവഴികൾ തേടി...

text_fields
bookmark_border
മരണം മണക്കുന്ന ആ സഞ്ചാരവഴികൾ തേടി...
cancel

ന്യൂഡൽഹി: ശ്രീനഗറുകാരനായ ആ ബിസിനസ്​കാരൻ സഞ്ചരിച്ച വഴികൾ തേടുകയാണ്​ അധികൃതർ. ഡൽഹി നിസാമുദ്ദീനിൽ തബ്​ലീഗ്​ ജമ ാഅത്ത്​ സ​മ്മേളനത്തിൽ പ​ങ്കെടുത്ത്​ തിരിച്ചെത്തിയ കശ്​മീർ വയോധികൻ കോവിഡ്​19 ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി യതിനുപിന്നാലെയാണ്​ പ്രതിരോധത്തിന്​ വഴിയൊരുക്കാൻ അയാളുടെ സഞ്ചാരപഥങ്ങൾ തേടുന്നത്​. ഡൽഹിയി​േലക്കുള്ള പോക് കുവരവിനിടയിൽ അദ്ദേഹം വിമാനത്തിലും തീവണ്ടിയിലും റോഡുമാർഗവും സഞ്ചരിച്ചിട്ടുണ്ട്​. ഡൽഹിയിൽപോയി 19 ദിവസത്തിനുശേഷം മാർച്ച്​ 26ന്​ ശ്രീനഗറിലെ ആശുപത്രിയിൽ ആ ബിസിനസുകാരൻ മരിച്ചതോടെ കോവിഡ്​ വ്യാപനത്തിന്​ അയാളുടെ സഞ്ചാരമൊരുക്കിയ അനന്തസാധ്യതകൾക്കുമുന്നിൽ ആശങ്കയോടെ പരിഹാരം തേടുകയാണ്​ ഭരണകൂടം.

ജമ്മുവിൽനിന്ന്​ ഡൽഹിയിൽ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തശേഷം ഇയാൾ മടങ്ങിയത്​ ഉത്തർപ്രദേശ്​ വഴിയാണ്​. നൂറുകണക്കിനാളുകൾക്ക്​ ഇയാൾ വഴി രോഗം പകർന്നിട്ടുണ്ടാകുമെന്ന ആ​ശങ്കയിലാണ്​ അധികൃതർ. 300 പേരെ ഇതിനകം ക്വാറൻറീനിലേക്ക്​ മാറ്റിക്കഴിഞ്ഞു. മാർച്ച്​ ഏഴിന്​ ശ്രീനഗറിൽനിന്ന്​ വിമാനമാർഗമാണ്​ ഇയാൾ ഡൽഹിയിലെത്തിയത്​. മാർച്ച്​ ഒമ്പതിന്​ ഡൽഹിയിൽനിന്ന്​ ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ ഉത്തർ പ്രദേശിലെ ദയൂബന്ദിലേക്ക്​. ദാറുൽ ഉലും മതപഠനശാലയിൽ ഒരു യോഗത്തിൽ പ​ങ്കെടുക്കാനായിരുന്നു ആ പോക്ക്​. രണ്ടു ദിവസത്തിനുശേഷം മാർച്ച്​ 11ന്​ ജമ്മുവിലേക്ക്​ മറ്റൊരു ട്രെയിൻ യാത്ര. 65 വയ​േസ്സാളം പ്രായമുള്ള ഇയാൾക്കൊപ്പം രണ്ടു ട്രെയിനുകളിലുമായി സഞ്ചരിച്ച നിരവധി പേരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ അധികൃതർ. ജമ്മുവിൽവെച്ച്​ ഇയാൾ ഡോക്​ടറായ ത​​െൻറ സുഹൃത്തിനെ കണ്ടുമുട്ടി. ഇവർ രണ്ടുപേരും ചേർന്ന്​ ജമ്മുവിനടുത്ത സാംബയിലെ ഒരു പള്ളിയിൽ യോഗത്തിൽ പ​ങ്കെടുക്കുകയും ചെയ്​തു. മാർച്ച്​ 16വരെ ഇരുവരും ജമ്മു സിറ്റിക്ക്​​ പുറത്തുള്ള ഒരു ലോഡ്​ജിൽ ഒന്നിച്ചായിരുന്നു താമസം. ജമ്മുമേഖലയിലെ രജൗരി ജില്ലക്കാരനായ ഈ ഡോക്​ടർ ഇപ്പോൾ അതീവ ഗുരുതരാവസ്​ഥയിൽ ജമ്മുവിലെ ആ​ശുപത്രിയിൽ ചികിത്സയിലാണ്​. ഈ പ്രദേശത്തെ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു.

മാർച്ച്​ 16ന്​ ബിസിനസുകാരൻ ​ൈഫ്ലറ്റിൽ ശ്രീനഗറിലെത്തി. അവിടെനിന്ന്​ വണ്ടിയോടിച്ച്​ വടക്കൻ കശ്​മീരിലെ സോപോറിൽ​. രണ്ടു ദിവസത്തിന്​ ശേഷം വീണ്ടും റോഡുമാർഗം ശ്രീനഗറിലെ വീട്ടിലേക്ക്​. ‘നെഞ്ചുവേദനയും പനിയും കാരണമാണ്​ മാർച്ച്​ 21ന്​ അദ്ദേഹം തൊട്ടടുത്തുള്ള ആ​ശുപത്രിയിൽ ചികിത്സ തേടിയെത്തിയത്​. പിന്നീട്​ സൗറയിലെ സൂപ്പർ സ്​പെഷാലിറ്റി ആ​ശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.’ -അധികൃതരിലൊരാൾ അറിയിച്ചു. പൂ​െമ്പാടിയുടെ അലർജിയാണ്​ പ്രശ്​നമെന്നായിരുന്നു​ ഡോക്​ടർമാർ ആദ്യം നിഗമനത്തിലെത്തിയത്​. വസന്തകാലത്ത്​ കശ്​മീരിൽ പതിവായി കാണുന്ന ആരോഗ്യപ്രശ്​നമാണിത്​. പിന്നീടാണ്​ ​േകാവിഡ്​19 ആണെന്ന്​ സ്​ഥിരീകരിച്ചത്​. അടുത്ത ദിവസം ആരോഗ്യസ്​ഥിതി വഷളായതോടെ ശ്രീനഗറിലെ ചെസ്​റ്റ്​ ആൻഡ്​ ഡിസീസ്​ ഹോസ്​പിറ്റലിലേക്ക്​ മാറ്റി. മാർച്ച്​ 26ന്​ മരിക്കുകയും ചെയ്​തു. 55 ​േകാവിഡ്​ ബാധിതരുള്ള ജമ്മുകശ്​മീരിൽ വൈറസ്​ ബാധ കാരണമുള്ള ആദ്യ മരണമായിരുന്നു ഇത്​.

ഇതിനുശേഷമാണ്​ ഇദ്ദേഹത്തി​​െൻറ സഞ്ചാരവഴികളെക്കുറിച്ച്​ ജാഗ്രതയോടെ പരിശോധന തുടങ്ങിയത്​. ബന്ദിപോര ജില്ലയിൽപെട്ട സോപോറിൽ തബ്​ലീഗ്​ ജമാഅത്തിൽ പ​ങ്കെടുത്ത ഇയാളിൽനിന്ന്​ ചുരുങ്ങിയത്​ നാലുപേർ​ക്കെങ്കിലും വൈറസ്​ ബാധയുണ്ടായിട്ടുണ്ടെന്നാണ്​ അധികൃതരുടെ കണക്കുകൂട്ടൽ. ഇയാൾ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കണ്ടെത്തി ക്വാറൻറീനിലേക്ക്​ മാറ്റുകയാണ്​. ചികിത്സിച്ച രണ്ടു ഡോക്​ടർമാരും ഇതിനകം സമ്പർക്കവിലക്കിലാണ്​. വിദേശരാജ്യങ്ങളിൽനിന്നടക്കം നിരവധി പേർ പ​ങ്കെടുത്ത ഡൽഹിയിലെ തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരുടെ യാത്രാവഴികളും സമ്പർക്കങ്ങളും ദേശവ്യാപകമായിത്തന്നെ അധികൃതരെ കുഴക്കുകയാണി​േപ്പാൾ​. സമ്മേളനത്തിൽ പ​ങ്കെടുത്ത ഏഴു​േപർ ഇതിനകം കോവിഡ്​19 ബാധിച്ച്​ മരിച്ചപ്പോൾ 24 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. പരിപാടിയിൽ പ​ങ്കെടുത്ത 700 പേരെ നിരീക്ഷണത്തിലാക്കിയപ്പോൾ 335 പേ​െര ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി ആ​േ​രാഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നിസാമുദ്ദീൻ വെസ്​റ്റിലെ ആയിരത്തിലധികം പേരെ വിവിധ സ്​ഥലങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

Show Full Article
TAGS:covid 19 Tablighi Jamaat Nizamuddin 
News Summary - Tracking COVID-19 'super spreader': From J-K to Tablighi event in Delhi and back via UP
Next Story